ദുല്‍ഖറിനെ പറ്റി സണ്ണിക്ക് നൂറ് നാവാ

മലയാളം കടന്ന് തമിഴിലും പിന്നീട് ബോളിവുഡിലും ആരാധകരെ സമ്പാദിച്ച ദുല്‍ഖര്‍ സല്‍മാനെ പ്രശംസ കൊണ്ട് മൂടി മറ്റൊരു ബോളിവുഡ് സുന്ദരി കൂടി രംഗത്തെത്തിയിരിക്കുകയാണ്. സണ്ണി ലിയോണാണ് ഇപ്പോള്‍ ദുല്‍ഖറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ സോനം കപൂര്‍, ഐശ്വര്യ റായി എന്നിവരും ദുല്‍ഖറിന്റെ അഭിനയത്തെ പുകഴ്ത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഓകെ കണ്‍മണി എന്ന തമിഴ് ചിത്രം കണ്ടപ്പോഴാണ് സണ്ണി ദുല്‍ഖറിന്റെ ആരാധികയായത്.

തുടര്‍ന്ന് ദുല്‍ഖറിന്റെ മറ്റു സിനിമകളും സണ്ണി തേടിപ്പിടിച്ച് കണ്ടു. ഇപ്പോള്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്നാണ് സണ്ണി ലിയോണിന്റെ ആഗ്രഹം.

https://www.facebook.com/Malayalivartha



























