ജലമലിനീകരണത്തെക്കുറിച്ച് നടി റാഷ്മികയുടെ ബോധവത്കരണം ഇങ്ങനെ...

തെന്നിന്ത്യന്‍ നടിയും മോഡലുമായ റാഷ്മിക മന്ദനയാണ് ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി ജലമലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ്. തടാകത്തിനു തീപിടിക്കുന്നതും പത പൊങ്ങി സോപ്പുകുമിളകള്‍ പോലെ തടാകം ഉയരുന്ന കാഴ്ചയും ബെംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തില്‍ കാണാം.
അത്രയേറെ മലിനമായ ആ തടാകത്തിലിറങ്ങി ജലമലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ഇപ്പോള്‍ ട്വിറ്ററില്‍ വൈറല്‍ ആകുന്നു.
തെന്നിന്ത്യന്‍ നടിയും മോഡലുമായ റാഷ്മിക മന്ദനയാണ് ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി ഫോട്ടോ ഷൂട്ട് നടത്തിയത്. സന്‍മതി ഡി. പ്രസാദ് ആണ് സംവിധായകന്‍. മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദര്‍ശിച്ചപ്പോഴാണ് മനസ്സിലാക്കാനായതെന്നു റാഷ്മിക ട്വിറ്ററില്‍ കുറിച്ചു.
മലിന തടാകത്തെ തെളിനീര്‍ തടാകമാക്കാനുള്ള ശ്രമം നടത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha