ഓടിയനെ കുറിച്ചുള്ള ലാലേട്ടന്റെ അഭിപ്രായം ഇങ്ങനെ:

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രേക്ഷകരിൽ പ്രതീക്ഷകൾ ആവോളമുയർത്തി തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ഒടിയൻ. എന്നാൽ പ്രതീക്ഷിച്ചത്ര ആവേശം സൃഷ്‌ടിക്കുവാൻ താരരാജാവിന്റെ ഈ ചിത്രത്തിന് കഴിഞ്ഞില്ല എന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. സംവിധായകന്റെ അമിത പ്രതീക്ഷയും അഭിപ്രായങ്ങളും കുത്തഴിഞ്ഞ തിരക്കഥയുമെല്ലാം ചിത്രത്തെ സാരമായി തന്നെ ബാധിച്ചു..
എന്നാലിപ്പോൾ , ചിത്രത്തെക്കുറിച്ചുള്ള മോഹൻലാലിന്റെ അഭിപ്രായ പ്രകടനമാണ് ശ്രദ്ധേയമാകുന്നത്.
'ഒരു പാവം സിനിമയാണ് ഒടിയൻ. അതിൽ ഒരു മാജിക്കുമില്ല. നാട്ടിൻപുറത്തു നടക്കുന്ന വളരെ രസകരമായ ഒരു കഥയാണ് ചിത്രം'-മോഹൻലാൽ പറഞ്ഞു. ഇതാണിപ്പോൾ ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
ചിത്രത്തിനു ട്രോളുകൾ നിറഞ്ഞൊഴുകുകയാണെങ്കിൽ പോലും ലാലേട്ടന്റെ അഭിപ്രായത്തെ ഫാൻസുകാർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
അതേസമയം , സംവിധായകൻ ശ്രീകുമാർ മേനോനെതിരെ സോഷ്യൽ മീഡിയയിലടക്കം വൻ വിമർശനങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് തന്നെയാണ് ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നത് എന്നതാണ് പ്രധാനം.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഫാൻസുകാർ പൊങ്കാലയിടുന്നത്. മോഹന്‍ലാന്‍ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ സംവിധാനത്തിലാണ് പാളിച്ചകളാണ് ഉണ്ടായതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
സോഷ്യൽ എം മീഡിയയിലെ പ്രതിഷേധങ്ങൾ ഇങ്ങനെ :
മര്യാദക്ക് മീശയും താടിയും വെച്ച് നടന്ന അങ്ങേരെ പിടിച്ച് കൊണ്ടുപോയി ക്ലീന്‍ ഷേവടിപ്പിച്ചതും തടികുറപ്പിച്ചതുമൊക്കെ ഇത്തരമൊരു ചിത്രത്തിന് വേണ്ടിയായിരുന്നോ എന്നാണ് ഒരു പ്രേക്ഷന്‍ ചോദിക്കുന്നത്.
പടത്തെക്കുറിച്ചുള്ള ശ്രീകുമാര്‍ മോനോന്റെ ഓവര്‍ഹൈപ്പാണ് ഒടിയന് വിനയായത് എന്ന വിലയിരുത്തലും ചിലര്‍ പങ്കുവെക്കുന്നുണ്ട്. കണ്ടിരിക്കാന്‍ പറ്റാവുന്ന ഒരു നല്ലസിനിമയാണ് ഒടിയന്‍. സംവിധായകന്‍ തള്ളിമറിച്ചതാണ് വിനയയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ലാലേട്ടനെ കുഴിയില്‍ നിന്ന് പടുകുഴിയിലേക്ക് എടുത്തിട്ട അവസ്ഥയായെന്നാണ് മറ്റൊരു ആരാധാകന്‍ പ്രതികരിക്കുന്നത്.
ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തന്നെ 1000 കോടി മുതല്‍ മുടക്കി രണ്ടാമൂഴം സിനിമയക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എംടിയുടേതായിരുന്നു തിരക്കഥ. സിനിമയുടെ പ്രവര്‍ത്തനം ഇഴഞ്ഞപ്പോള്‍ തിരക്കഥ എംടി തിരിച്ചു വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ആ തീരുമാനം നൂറ് ശതമാനം ശരിയാണെന്ന അഭിപ്രായവും ഉയർന്നു വരികയാണ്.
ഒടിയന് വേണ്ടി തന്റെ പ്രസ്ഥാനം വരെ ഉപേക്ഷിക്കാന്‍ തയ്യാറായ സംഘമിത്രങ്ങളെ കൂടിയാണ് നിങ്ങള്‍ ചതിച്ചത്... എന്തായാലും അതൊരു നല്ല കാര്യം ആയത് കൊണ്ട് ഈ ഊളപ്പടം എടുത്തതിന് നിങ്ങളെ ഒന്നും പറയുന്നില്ല... പിന്നെ എം ടിയുടെ രണ്ടാമൂഴം തൊടാന്‍ പോകണ്ട... അതൊക്കെ വേറെ ലെവലാണ് എന്നാണ് വിനീഷ് എന്ന വ്യക്തി കമന്റായി രേഖപ്പെടുത്തുന്നത്.
എന്നാൽ തന്റെ ചിത്രത്തെ തകർക്കാനുള്ള ഗൂഡനീക്കമാണ് നെഗറ്റീവ് പബ്ളിസിറ്റിയിലൂടെ നടക്കുന്നതെന്ന് ശ്രീകുമാർ മേനോൻ പ്രതികരിച്ചു.
നേരത്തെ , 'ഒടിയനിലൂടെ ഇന്ത്യയിലെ എല്ലാ ചലച്ചിത്ര അവാർഡുകളും ലാലേട്ടന് ലഭിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ലെന്നും .കാരണം അദ്ദേഹം അതർഹിക്കുന്നുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു .
ഒടിയനിലെ ആദ്യഷോട്ടില്‍ തന്നെ മോഹൻലാൽ അമ്പരിപ്പിച്ചെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു . തിരക്കഥ വായിച്ചുകേട്ടപ്പോൾ തന്നെ അദ്ദേഹം ഒടിയൻ മാണിക്യനായി മാറിയിരുന്നുവെന്നും, ഓരോ രംഗങ്ങളെക്കുറിച്ചും വലിയ ചർച്ചകളൊന്നും വേണ്ടിവന്നില്ലെന്നും ശ്രീകുമാർ പറഞ്ഞു .
'കാശിയിയിലായിരുന്നു ആദ്യഷോട്ട്. ലാലേട്ടൻ ഗംഗയിൽ നിന്ന് കയറിവരുന്നൊരു രംഗം. കയറിപ്പോകുമ്പോൾ കാമറയിലേക്ക് തിരിച്ചുനോക്കണം. ആ തിരിഞ്ഞുനോട്ടം വെറും അഞ്ച് സെക്കന്റിൽ ഒറ്റ ടേക്കിൽ പൂർത്തിയായി. ആ തിരിഞ്ഞുനോക്കിയത് മോഹൻലാൽ ആയിരുന്നില്ല. ഒടിയൻ മാണിക്യൻ തന്നെ ആയിരുന്നു . ആ രംഗം കണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് തൊഴുതു. അതിൽക്കൂടുതൽ ഒന്നും പറയാനുണ്ടായിരുന്നില്ല.
'ആദ്യമായി ഞാനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ചേർന്ന് അദ്ദേഹത്തെ കഥ വായിച്ചുകേൾപ്പിക്കുകയാണ്. വീട്ടിൽ ചമ്രം പടിഞ്ഞിരുന്ന്, കണ്ണടച്ചാണ് ലാലേട്ടൻ കഥ കേൾക്കുന്നത്. ആ കഥ കേൾക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ കൈകാലുകളിലെ വിരലുകൾ ചലിക്കുന്നുണ്ടായിരുന്നു. മുഖഭാവം മാറി. പുരികങ്ങൾ ചലിച്ചു. അപ്പോൾ തന്നെ ഒടിയൻ മാണിക്യനായി അദ്ദേഹം പരകായപ്രവേശം നടത്തിയെന്ന് തോന്നിയതായി ശ്രീകുമാർ അന്ന് പ്രതികരിച്ചിരുന്നു .
https://www.facebook.com/Malayalivartha