ഒടിയനെ തോല്‍പ്പിക്കാന്‍ പദ്ധതിയിട്ട് കൂലിക്കെടുത്തവരാണ് സോഷ്യല്‍ മീഡിയയില്‍ മോശം പറയുന്നത്: ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ സിനിമയ്‌കെതിരെ തന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്ന മോശം കമന്റുകള്‍ ആസൂത്രിതമാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ ഫാന്‍സ് ആണോ ഫേസ്ബുക്ക് സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങളുമായി രംഗത്തുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ ആക്രമണം നടത്തുന്നവര്‍ മുഴുവന്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന് താന്‍ കരുതുന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വളരെ പ്ലാന്‍ഡ് ആയിട്ടുള്ള ആക്രമണമാണ് അവ. ഇത് മലയാള സിനിമയില്‍ കാണുന്ന ഒരു പുതിയ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ തോല്‍പിച്ചു കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം അവര്‍ അനുഭവിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇത് കൂവിത്തോല്‍പ്പിക്കലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെക്കൂടി എളുപ്പമുള്ള സോഷ്യല്‍ മീഡിയ കമന്റുകളാണ് ആയുധം.
സിനിമയുടെ ആദ്യപ്രദര്‍ശനം തുടങ്ങി ടൈറ്റില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുതല്‍ ക്ലൈമാക്‌സ് മോശമാണെന്ന് കമന്റുകള്‍ വരാന്‍ തുടങ്ങിയിരുന്നെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ഒരു താരത്തെയോ സംവിധായകനെയോ മാത്രമല്ല ഇന്‍ഡസ്ട്രിയെ മൊത്തം ബാധിക്കുന്നുണ്ടെന്ന് ഒടിയനെ ആക്രമിക്കുന്നവര്‍ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പടം വരുമ്പോള്‍ മറ്റേയാള്‍ തോല്‍പ്പിക്കുകയും മറ്റേയാളുടെ പടം വരുമ്പോള്‍ ഇയാള്‍ തോല്‍പ്പിക്കുകയും ചെയ്യുന്നത് ഇന്‍ഡസ്ട്രിയെ തോല്‍പ്പിക്കലാണ്.
പണ്ട് കൂവാന്‍ ആളുകളെ കൂലിക്ക് എടുക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു വേണ്ടിയാണ് കൂലിക്കെടുക്കുന്നത്. പലരും വ്യാജ പ്രൊഫൈലുകളാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കു കൂടി ആസ്വദിക്കാവുന്ന സിനിമയാണിത്. ഈ പ്രകേഷകര്‍ ആദ്യദിനങ്ങളില്‍ തിയറ്ററിലെത്തണമെന്നില്ലെന്നും ശ്രീകുമാര്‍ മേനോന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha