ഇടിച്ചു തെറിപ്പിച്ച ബെന്‍സ് കാറുടമേ നിങ്ങളൊന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍, കുഴിമാടത്തിലിരുന്ന കരയുന്ന പെങ്ങളുടെ കണ്ണീര് സഹിക്കാനാവുന്നില്ല: അഭിമന്യുവിന്റെ മരണത്തില്‍ കണ്ണീരോടെ കുടുംബം

തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട ആല്‍ബമാണ് 'മൗനം സൊല്ലും വാര്‍ത്തൈകള്‍'. ഇതിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ യുവതാരം അഭിമന്യൂ രാമാനന്ദന്റെ അകാലമരണം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം കഴിഞ്ഞു മടങ്ങിവരും വഴി അമിതവേഗത്തിലെത്തിയ ബെന്‍സ് കാര്‍ അഭിമന്യുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ടിട്ടും കാര്‍ നിര്‍ത്താതെ പോയി. ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അഭിമന്യു രക്ഷപ്പെടുമായിരുന്നു. ഇപ്പോള്‍ അഭിമന്യുവിന്റെ ബന്ധു കാറുടമയെ അഭിസംബോധന ചെയ്്‌തെഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എത്രയും പ്രിയപ്പെട്ട ആ ബെന്‍സ് കാര്‍ ഉടമയ്ക്ക്,
ഒരു അപകടം അത് ആര്‍ക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങള്‍ അണ് നമ്മുടെ നിരത്തുകളില്‍ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞദിവസം ഒരു അപകടം പറ്റി, അവന്‍ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നരവയസുള്ള രണ്ടു പെണ്‍മക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും, ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കി അവന്‍ പോയി.
സഹിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോള്‍, കുഴിമാടത്തില്‍ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോള്‍, ഇപ്പോഴും ഒന്നും വിശ്വസിക്കാന്‍ പറ്റാത്ത അവന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടായ നഷ്ടം അത് ഞങ്ങള്‍ക്ക് മാത്രം അണല്ലോ അല്ലേ?
ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റോ, അതൊരു മനുഷ്യജീവന്‍ അല്ലെയിരുന്നോ? ഇടിച്ചു തെറിപ്പിച്ച ശേഷം എന്റെ ചെറുക്കനെ കൃത്യസമയത്ത് ഒന്ന് ഹോസ്പ്‌റിലില്‍ എത്തിച്ചിരുന്നെളില്‍ ഒരുപക്ഷേ അവന്‍ എന്റെ പൊന്നു മക്കള്‍ക്ക് കാണാന്‍ ഒരു വീല്‍ചെയറില്‍ എങ്കിലും ഉണ്ടയെനെ. സഹിക്കാന്‍ പറ്റുന്നില്ല മാഷേ ... അയ്യോ വണ്ടി നിര്‍ത്തിയാല്‍ ചിലപ്പോള്‍ പോലീസ് കേസ് അയല്ലോ പൊല്ലാപ്പ് അകില്ലെ? അതുപോലെ പുതിയ ബെന്‍സ് കറല്ലെ സീറ്റില്‍ ഒക്കെ ചോരകറയല്ലോ അല്ലേ?
മാന്യത, മനുഷ്യത്വം എന്നിവ ഉള്ളതൗക്കൊണ്ടുതന്നെ അങ്ങയെ താങ്കള്‍, സുകൃത് എന്നൊക്കെ വിളിക്കട്ടെ.
അവന്‍ എന്തായിരുന്നു എന്നും അവന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അറിയുന്ന ആര്‍ക്കും അവന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയില്ല.
മനുഷ്യത്വം ഇല്ലാത്ത ഈ അമിത വേഗം എങ്ങോട്ട് സഹോദരാ? എത്രനാള്‍? ഒരിക്കല്‍ പണവും സ്വാധീനവും ഒന്നും ഒരു ജീവന്‍ രക്ഷിക്കാന്‍ പോരാതെ വരും അപ്പോള്‍ മനസ്സിലാകും നമുക്ക് ഉണ്ടായ നഷ്ടത്തിന്റെ വില...
പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു.... എല്ലാം അറിയുന്ന ആ ദൈവം അനുഗ്രഹക്കട്ടെ.
നഷ്ടം അത് ഞങ്ങള്‍ക്ക് മാത്രം...
https://www.facebook.com/Malayalivartha