ഒരു സിനിമയ്ക്ക് എങ്ങനെ പ്രമോഷന്‍ ചെയ്യരുതെന്ന് ഒടിയന്‍ പഠിപ്പിക്കും, ഇങ്ങനെ താഴ്ത്തി കെട്ടരുത്: നീരജ് മാധവ്

ഒടിയന്‍ സിനിമയ്‌ക്കെതിരെ വ്യാപകമായുയരുന്ന മോശം അഭിപ്രായങ്ങള്‍ക്കു കാരണമെന്തെന്നു വ്യക്തമാക്കി നടന്‍ നീരജ് മാധവ്. ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഇഷ്ടപ്പെട്ടില്ലെന്നു കരുതി സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് നീരജ് പറഞ്ഞത്.
ഒടിയന്‍ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു degrade ചെയ്യാന്‍ മാത്രമുള്ള കുഴപ്പങ്ങള്‍ ഞാനതില്‍ കാണുന്നില്ല. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പന്‍ പ്രതീക്ഷയില്ലാതെയാണ് നമ്മള്‍ കാണാന്‍ പോയത് എന്നോര്‍ക്കണം. തെറ്റായ മുനവിധിയോടെ സിനിമ കാണാന്‍ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. അഗ്രസീവ് ആയി പ്രൊമോട്ട് ചെയ്തതിനാല്‍ വലിയ പ്രതീക്ഷകള്‍ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയര്‍ന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശെരിയാണോ എന്ന് നമ്മള്‍ പുനഃപരിശോധക്കണം.
ലാലേട്ടനടക്കമുള്ള എന്റയര്‍ കാസ്റ്റ് ആൻറ് ക്രൂവി ന്റെ രണ്ടു വര്‍ഷത്തെ പ്രയത്‌നം, പ്രശംസയര്‍ഹിക്കുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍, ആര്‍ട്, ബിജിഎം. സാമന്യം നന്നായി ചെയ്തിട്ടുള്ള സിജി ഫൈറ്റ് രംഗങ്ങള്‍. 2.0 എന്ന ബ്രഹ്മാണ്ട തമിഴ് പടത്തെ പൂര്‍ണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച് പാസാക്കിയ നമ്മള്‍ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റില്‍ മലയാളത്തില്‍ നമ്മുടെ സ്വന്തം ലാലെട്ടനെ മുന്‍നിര്‍ത്തിയുള്ള ഈ ശ്രമത്തെ തീര്‍ത്തും പരിഹസിച്ച് തഴയരുത്.
സിനിമ നടന്‍ എന്നതിലുപരി ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയ ഒരു കാര്യം പങ്ക് വെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്.' നീരജ് കുറിച്ചു.
https://www.facebook.com/Malayalivartha