അസര്‍ബെയ്ജനില്‍ നിന്നും നയന്‍സിന്റെ കിടിലന്‍ ഫോട്ടോ

താരറാണി നയന്‍സ് ഇപ്പോള്‍ അസര്‍ബെയ്ജനിലാണ് ഉള്ളത്. ശിവകാര്‍ത്തികേയനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം അസര്‍ബെയ്ജനില്‍ എത്തിയത്. എസ്‌കെ13 എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ ഹിറ്റ് ചിത്രം 'ശിവ മനസുക്കുള്ള ശക്തി'യുടെ സംവിധായകന്‍ എം രാജേഷാണ് ഈ ചിത്രവും ഒരുക്കുന്നത്. എസ്‌കെ13 ഒരു കോമഡിഡ്രാമ ഴോണറില്‍ വരുന്ന ചിത്രമായിരിക്കും. ചിത്രീകരണത്തിനിടയിലുള്ള നയന്‍സിന്റേയും ശിവകാര്‍ത്തികേയന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതിനിടെയാണ് അസര്‍ബെയ്ജനില്‍ നിന്നും മനോഹരമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കൊച്ചു പെണ്‍കുട്ടിക്കൊപ്പം നയന്‍താര ചിരിച്ചു കളിക്കുകയും, കുട്ടിയെ കൊഞ്ചിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. ഇരുവരും മതിമറന്ന് ചിരിക്കുകയും ഉല്ലസിക്കുകയുമാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ചുറ്റുമുള്ളവര്‍ ഇതിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നുമുണ്ട്.
കെ.ഇ ജ്ഞാനവേലാണ് എസ്‌കെ13 നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് ആദിയാണ്. ചിത്രത്തില്‍ നടന്‍ സതീഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.പുതുവര്‍ഷത്തില്‍ ഒരുപിടി പ്രതീക്ഷയാര്‍ന്ന ചിത്രങ്ങളാണ് നയന്‍താരയുടേതായുള്ളത്.
അജിത്തിനൊപ്പമുള്ള വിശ്വാസം 2019 പൊങ്കല്‍ റിലീസായി എത്തും. കൂടാതെ ഐറാ, കൊലയുതിര്‍ കാലം, തെലുങ്ക് ചിത്രം സൈ റാ നരസിംഹ റെഡ്ഡി എന്നിവയും മലയാളം ചിത്രം ലവ് ആക്ഷന്‍ ഡ്രാമയും നയന്‍താരയുടേതായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha