നടി ലീന മരിയാ പോളിന്റെ ആഢംബര ജീവിതം ഇങ്ങനെ

കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടന്നതോടെ ബ്യൂട്ടി പാര്‍ലര്‍ ഉടമയും സിനിമാ നടിയുമായ ലീന മരിയാ പോളിന്റെ ദുരൂഹ ജീവിതം ചര്‍ച്ചയാകുകയാണ്. എട്ട് വര്‍ഷം മുന്‍പ് വെറും മാരുതിക്കാറിന്റെ ഉടമായായിരുന്ന ഇവര്‍ ചുരുങ്ങിയ വര്‍ഷം കൊണ്ട് 20 കോടി വിലമതിക്കുന്ന 9 ആഢംബര കാറുകളുടെ ഉടമായായതുള്‍പ്പടെയുള്ള ദുരുഹത നിറഞ്ഞ ജീവിതമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വളര്‍ച്ചായിരുന്നു ലീനയുടെത്. ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, റെയ്ഞ്ച്‌റോവര്‍ തുടങ്ങിയവയും ലീനയുടെ കാര്‍ശേഖരത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനിടെ ലീനയുടെ നിരവധി തട്ടിപ്പുകഥകളും പുറത്തുവന്നു. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് കനറാ ബാങ്കില്‍ നിന്നും 19 കോടി തട്ടിയാതായിരുന്നു ഇവരുടെ ആദ്യതട്ടിപ്പ്. ചെന്നൈ കനറാ ബാങ്കില്‍ നിന്ന് അന്നത്തെ പങ്കാളിയോടൊപ്പമായിരുന്നു തട്ടിപ്പ് നടത്തിയത്. തുടര്‍ന്നിങ്ങോട്ട് ആഡംബരജീവിതം ശീലമാക്കി ലീന.
മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരോടൊപ്പം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ റോയ കരീന എന്ന കഥാപാത്രത്തെയാണ് ലീന മരിയ പോള്‍ അവതരിപ്പിച്ചത്. ഹസ്ബന്റ്‌സ് ഇന്‍ ഗോവ ജയറാം, ഇന്ദ്രജിത്ത്, ലാല്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്ബീശന്‍, പ്രവീണ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ ജനിഫര്‍ എന്ന കഥാപാത്രമായി ലീന എത്തിയത്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും ലീന സാന്നിധ്യമറിയിച്ചു. കാര്‍ത്തിയും ഹന്‍സികയും മുഖ്യവേഷത്തിലെത്തിയ ബിരിയാണി എന്ന ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ജോണ്‍ എബ്രഹാം നായകനായ മദ്രാസ് കഫെ എന്ന ചിത്രത്തില്‍ ഒരു തമിഴ് റിബലായിട്ടാണ് ലീന മരിയ പോള്‍ എത്തിയത്.
ദുബായില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ലീന ബിഡിഎസ് പഠിക്കാനാണ് ഇന്ത്യയില്‍ എത്തുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസമൊക്കെ ദുബായില്‍ തന്നെയായിരുന്നു. മോഡലിങ്ങിലൂടെയാണ് ലീനയ്ക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. സിനിമയില്‍ എത്തിയ ശേഷവും മോഡലിങ് തുടര്‍ന്നുകൊണ്ടേയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും ലീന അഭിനയിച്ചു.
https://www.facebook.com/Malayalivartha