ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പിന് ഇരയായി ബോളിവുഡ് താരം സോനാക്ഷി

ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പിന് ഇരയായി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. 18000 രൂപയുടെ ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത സൊനാക്ഷിയ്ക്ക് ലഭിച്ചത് സ്റ്റീല്‍ കഷ്ണം. ആമസോണില്‍ നിന്നാണ് സൊനാക്ഷി ഹെഡ്‌സെറ്റ് ഓര്‍ഡര്‍ ചെയ്തത്.
ഭംഗിയായി പാക്ക് ചെയ്ത കവറില്‍ വീട്ടിലെത്തിയത് സ്റ്റീല്‍ കഷ്ണം. സൊനാക്ഷി സംഭവം ട്വീറ്റ് ചെയ്യുകയായിരുന്നു. ആര്‍ക്കെങ്കിലും 18000 രൂപയുടെ ഈ വസ്തു വേണോയെന്ന് ചോദിച്ച് സൊനാക്ഷി പരിഹസിക്കുന്നുണ്ട്.
കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ സഹായിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും സൊനാക്ഷി പറഞ്ഞു.
https://www.facebook.com/Malayalivartha