നടി ലീന മരിയ പോളിന്റെ ആഡംബര ജീവിതത്തിന്റെ വേരുകൾ തേടി പോലീസ് ഇറങ്ങുന്നു; ഹവാലാ ഇടപാടുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവയ്പ്പുമായി സംബന്ധിച്ച അന്വേഷണത്തിൽ ഹവാലാ ഇടപാടുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ലീനയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും, വെടിവയ്‌പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലീനയുടെ മൊഴിയെടുക്കും.
നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ദുബായിലുണ്ടായിരുന്ന ലീന പിന്നീട് ഹൈദരാബാദില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം.
ആരാണ് കൃത്യത്തിന് പിന്നിലെന്നും ലീന മരിയ പോളിന്‍റെ മൊഴിയെടുത്താല്‍ വ്യക്തമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മുംബയ് അധോലോകത്തിലെ രവി പൂജാരിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. വെടിയുതിര്‍ത്തവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിത്.
https://www.facebook.com/Malayalivartha