ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണ്; സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം... അതിന് പേര് വിമർശനം എന്നല്ല, വേറെയാണ്.. ഒടിയൻ സിനിമയ്‌ക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

വലിയ ചര്‍ച്ചാവിഷയമാവുകയാണ് ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രം. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ അടക്കമുള്ളവര്‍ സംവിധായകനെതിരെ തിരിഞ്ഞു. സംവിധായകന്‍ അനാവശ്യ ഹൈപ്പാണ് ചിത്രത്തിന് നല്‍കിയതെന്നും സംവിധാനത്തിലെ പിഴവാണ് ചിത്രത്തിന് തിരിച്ചടിയായതെന്നും ആണ് മോഹന്‍ലാല്‍ ആരാധകരുടെ വാദം. അതേസമയം ഒടിയൻ സിനിമയ്‌ക്കെതിരെ നടക്കുന്ന വിമർശനങ്ങൾ ഒരു ഗൂഡാലോചനയുടെ ഭാഗമാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്. സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം. അതിന് പേര് വിമർശനം എന്നല്ല,വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ് എന്ന ചോദ്യം ഉന്നയിക്കുകയാണ്. ഫേസ്ബുക്കിൽ തന്റെ പേജിലൂടെയാണ് ഒടിയൻ സിനിമയ്‌ക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചത്.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിലൂടെ...
ഒരു ഹർത്താൽ തകർക്കാനുളള അത്രയും ഫാൻസ് ഉളള ആളാണ് മോഹൻലാൽ എന്ന അതുല്യ നടൻ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് "ഒടിയൻ" എന്ന സിനിമ ഇറങ്ങിയ ദിവസം..
നല്ലതും ചീത്തതുമായ എത്രയോ സിനിമകൾ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്..അപ്പോൾ തന്റെ സിനിമ മോശമാണെങ്കിൽ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂർണ്ണമായും മോഹൻലാലിനാണ്.. കാരണം അദ്ദേഹം ഈ സിനിമയുടെ നിർമ്മാതാവു കൂടിയാണ്..പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളിൽ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല. മോഹൻലാൽ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് "ഒടിയൻ" എന്നാണ് എന്റെ അഭിപ്രായം. ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്. സിനിമ കാണാത്തവർ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും.ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്..മലയാള സിനിമയിൽ മോശം സിനിമകൾ വന്നിട്ടില്ലേ?എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകൾ ഇറങ്ങിയിട്ടില്ലേ?മോഹൻലാലിന്റെ മോശം സിനിമകൾ ഇറങ്ങിയിട്ടില്ലേ? സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം.. അതിന് പേര് വിമർശനം എന്നല്ല,വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?....ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..പിന്നെ ശ്രീകുമാർ മേനോൻ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു മഞ്ജു വാര്യർ ഇതിന് മറുപടി പറയണമെന്ന്, എന്തിന്,?മഞ്ജു എന്തിനാണ് മറുപടി പറയുന്നത്?ഇതിന് ആരും മറുപടി പറയേണ്ടതില്ല...ആദ്യത്തെ ആക്രമണം മാത്രമാണിത്,നല്ല സിനിമയാണെങ്കിൽ വിജയിക്കും..സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരുമുണ്ട് ഇവിടെ...
അതേസമയം മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്‍ കൂട്ട്‌കെട്ടില്‍ പിറന്ന ചിത്രമായ ഒടിയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടന്‍ നീരജ് മാധവും രംഗെത്തെത്തി. സിനിമ താന്‍ കണ്ടുവെന്നും ഇത്രയധികം ഡിഗ്രേഡ് ചെയ്യാന്‍ മാത്രമുളള കുഴപ്പങ്ങള്‍ ഒന്നും തന്നെ സിനിമയ്ക്കില്ലെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം ചിത്രത്തിന് തിരിച്ചടിയായതെന്നും താരം പറയുന്നു. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പന്‍ പ്രതീക്ഷയില്ലാതെയാണ് നമ്മള്‍ കാണാന്‍ പോയത് എന്നോര്‍ക്കണം. തെറ്റായ മുനവിധിയോടെ സിനിമ കാണാന്‍ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. പ്രൊമോഷനിലൂടെ വലിയ പ്രതീക്ഷകള്‍ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയര്‍ന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശരിയാണോ എന്ന് നമ്മള്‍ പുനഃപരിശോധക്കണമെന്നും താരം ചോദിക്കുന്നു. ലാലേട്ടനടക്കമുള്ള ഒടിയന്‍ ടീമിന്റെ രണ്ടു വര്‍ഷത്തെ പ്രയത്‌നം. 2.o എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ പൂര്‍ണ സംതൃപ്തിയോടെയല്ലെങ്കിലും കയ്യടിച്ച് പാസാക്കിയ നമ്മള്‍ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റില്‍ മലയാളത്തില്‍ നമ്മുടെ സ്വന്തം ലാലെട്ടനെ മുന്‍നിര്‍ത്തിയുള്ള ഈ ശ്രമത്തെ തീര്‍ത്തും പരിഹസിച്ച് തഴയരുതെന്നും നീരജ് പറയുന്നു.
എന്നാൽ ഒടിയനെ കുറിച്ച് നടക്കുന്ന ആരോപങ്ങൾക്കെതിരെ ശ്രീകുമാർ മേനോനും രംഗത്തെത്തിയിരുന്നു. ലാലേട്ടന്റെ എൻട്രി കഴിഞ്ഞാല്‍ അവിടന്ന് അങ്ങോട്ട് ഇമോഷണല്‍ ജേര്‍ണിയാണ്. അവിടെ കണ്ട ബഹുഭൂരിപക്ഷം ആള്‍ക്കാരും ഈ ഇമോഷണല്‍ ജേണിയുടെ കൂടെ നടന്നുതുടങ്ങിയിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബപ്രേക്ഷകര്‍ ഒരുപാട് ഇഷ്‍ടപ്പെടുന്നുണ്ട്. പഴയ ലാലേട്ടന്റെ ക്യൂട്നസ്, വൈബ്രന്റായ അഭിനയ ശൈലി, കുസൃതിയുള്ള ലാലേട്ടൻ, മഞ്ജു വാര്യരുടെ പഴയ സിനിമകളിലെ ചടുലതയുമൊക്കെ ഒടിയനില്‍ കാണാം. ഇതൊക്കെ അഭിപ്രായങ്ങളാണ്. ആകെ നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത്, കുടുംബപ്രേക്ഷകര്‍ വീണ്ടും വീണ്ടും തീയേറ്ററിലേക്ക് വരും എന്നാണ്. സംവിധായകനെന്ന നിലയില്‍ വളരെയധികം സംതൃപ്‍തനാണ്. ഒടിയനെപ്പോലെ ഒരു മിത്തിന്റെ കഥ പറഞ്ഞു ഫലിപ്പിക്കല്‍ എളുപ്പമല്ലല്ലോ?. മികച്ച ഒരു തിരക്കഥയുടെ പിന്തുണയുണ്ടായിരുന്നു. സാങ്കേതികപ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരുന്നു. ഷാജികുമാറിന്റെ അതിമനോഹരമായ ഛായാഗ്രാഹണം. സാം സി എസ്സിന്റെ ത്രസിപ്പിക്കുന്ന, വ്യത്യസ്തമായ പശ്ചാത്തല സംഗീതം, നിശബ്‍ദതയ്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. എം ജയചന്ദ്രന്റെ കേട്ട് ഇഷ്‍ടപ്പെട്ട പാട്ടുകള്‍. പീറ്റര്‍ ഹെയ്നിന്റെ ആക്ഷൻ സ്വീക്വൻസ്. ക്ലൈമാക്സ് വ്യത്യസ്‍തമായി ചെയ്‍ത ആക്ഷൻ സ്വീക്വൻസ് ആണ്. ലാലേട്ടൻ സ്ട്രഗിള്‍, അങ്ങനെ നോക്കുമ്പോള്‍ ആളുകളെ തീയേറ്ററിലേക്ക് ആകര്‍ഷിക്കാനുള്ള എല്ലാ ചേരുവകളും സിനിമയിലുണ്ട്. അതൊക്കെ ഏകോപിപ്പിച്ച ആളെന്ന നിലയില്‍ ഞാൻ സംതൃപ്തനാണ്.
അതേസമയം ഈ നടക്കുന്ന വിമർശനങ്ങൾക്കെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. കാരണം ഒടിയന് എതിരെയും തനിക്കെതിരെയുമുള്ള ആക്രമണങ്ങള്‍ക്ക് കാരണം മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്നാണ് ശ്രീകുമാർ മേനോൻ പ്രതികരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരെന്നു വ്യക്തമാക്കണമെന്നും ഇതിനെതിരെ മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്നും ശ്രീകുമാര്‍ മേനോൻ പറഞ്ഞു. വിവാദങ്ങളോട് പ്രതികരിക്കാൻ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇപ്പോഴുള്ള വ്യക്തിപരമായ ആക്രമണത്തിന് അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാൻഡിംഗിനും വളര്‍ച്ചയ്‍ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാൻ. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാൻഡഡ് മഞ്ജു വാര്യര്‍ പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. അല്ലെങ്കില്‍ എന്റെ കമ്പനിയില്‍ കൂടെയാണ്. മഞ്ജു വാര്യരെ ഞാൻ എന്ന സഹായിക്കാൻ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം- ശ്രീകുമാര്‍ മേനോൻ പറഞ്ഞു. സിനിമയില്‍ ഒടിയൻ മാണിക്യനായി മോഹൻലാല്‍ എത്തിയപ്പോള്‍ മഞ്ജു വാര്യരാണ് നായികയായി അഭിനയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha