ബ്യൂട്ടിപാര്‍ലറിലെ വെടിയും പുകയും... കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ പ്രതികരണവുമായി വിവാദതാരം ലീന മരിയ പോള്‍

മലയാളികളെ ഏറെ അമ്പരപ്പിച്ചതാണ് കഴിഞ്ഞ ദിവസം നടന്ന കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പ്പ്. അതേസമയം പ്രതികരണവുമായി പാര്‍ലര്‍ ഉടമയും നടിയുമായി ലീന മരിയ പോള്‍ രംഗത്തെത്തി. ഭീഷണി സന്ദേശം വന്നത് രവി പൂജാരിയുടെ പേരിലെന്നാണ് ലീന മരിയ പോള്‍ പറയുന്നത്.
ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടെന്നും നടി വെളിപ്പെടുത്തി. രവി പൂജാരിയെ അറിയില്ല. പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലും ഭീഷണിപ്പെടുത്തിയതാണോ എന്നും സംശയമുണ്ട്. പൊലീസ് സംരക്ഷണം തേടും, ഹൈക്കോടതിയെയും സമീപിക്കും എന്നും ലീന മരിയ പോള്‍ പറഞ്ഞു.
വെടിവയ്പ്പ് കേസില്‍ നാളെ പൊലീസിന് മൊഴി നല്‍കും. തനിക്കെതിരെ നിലവില്‍ കേസൊന്നുമില്ലെന്നും ലീന മരിയ പോള്‍ പറഞ്ഞു. മുംബൈ അധോലോക നായകരില്‍ ഒരാളാണ് രവി പൂജാരി. മുംബൈ അധോലോക സംഘങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു.
നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്‌പോര്‍ട്‌സ് കാറുകളടക്കം 40 അത്യാഡംബര കാറുകള്‍ ഒരു വര്‍ഷം മുമ്പ് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
അതേസമയം ലീന മരിയാ പോളിന്റെ ദുരൂഹ ജീവിതം ചര്‍ച്ചയാകുകയാണ്. എട്ട് വര്‍ഷം മുന്‍പ് വെറും മാരുതിക്കാറിന്റെ ഉടമായായിരുന്ന ഇവര്‍ ചുരുങ്ങിയ വര്‍ഷം കൊണ്ട് 20 കോടി വിലമതിക്കുന്ന 9 ആഢംബര കാറുകളുടെ ഉടമായായതുള്‍പ്പടെയുള്ള ദുരുഹത നിറഞ്ഞ ജീവിതമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വളര്‍ച്ചായിരുന്നു ലീനയുടെത്. ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, റെയ്ഞ്ച്‌റോവര്‍ തുടങ്ങിയവയും ലീനയുടെ കാര്‍ശേഖരത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനിടെ ലീനയുടെ നിരവധി തട്ടിപ്പുകഥകളും പുറത്തുവന്നു. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് കനറാ ബാങ്കില്‍ നിന്നും 19 കോടി തട്ടിയാതായിരുന്നു ഇവരുടെ ആദ്യതട്ടിപ്പ്. ചെന്നൈ കനറാ ബാങ്കില്‍ നിന്ന് അന്നത്തെ പങ്കാളിയോടൊപ്പമായിരുന്നു തട്ടിപ്പ് നടത്തിയത്. തുടര്‍ന്നിങ്ങോട്ട് ആഡംബരജീവിതം ശീലമാക്കി ലീന.
മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരോടൊപ്പം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ റോയ കരീന എന്ന കഥാപാത്രത്തെയാണ് ലീന മരിയ പോള്‍ അവതരിപ്പിച്ചത്. ഹസ്ബന്റ്‌സ് ഇന്‍ ഗോവ ജയറാം, ഇന്ദ്രജിത്ത്, ലാല്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്ബീശന്‍, പ്രവീണ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ ജനിഫര്‍ എന്ന കഥാപാത്രമായി ലീന എത്തിയത്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും ലീന സാന്നിധ്യമറിയിച്ചു. കാര്‍ത്തിയും ഹന്‍സികയും മുഖ്യവേഷത്തിലെത്തിയ ബിരിയാണി എന്ന ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ജോണ്‍ എബ്രഹാം നായകനായ മദ്രാസ് കഫെ എന്ന ചിത്രത്തില്‍ ഒരു തമിഴ് റിബലായിട്ടാണ് ലീന മരിയ പോള്‍ എത്തിയത്.
ദുബായില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ലീന ബിഡിഎസ് പഠിക്കാനാണ് ഇന്ത്യയില്‍ എത്തുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസമൊക്കെ ദുബായില്‍ തന്നെയായിരുന്നു. മോഡലിങ്ങിലൂടെയാണ് ലീനയ്ക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. സിനിമയില്‍ എത്തിയ ശേഷവും മോഡലിങ് തുടര്‍ന്നുകൊണ്ടേയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും ലീന അഭിനയിച്ചു.
https://www.facebook.com/Malayalivartha