രണ്‍ബീറുമായുളള വിവാഹത്തെ കുറിച്ച് ആലിയ പറയുന്നത്

2018 ബോളിവുഡില്‍ താര വിവാഹങ്ങളുടെ കാലമാണ്. രണ്‍വീര്‍ കപൂര്‍ ദീപിക പദുകോണ്‍ താര വിവാഹത്തിന് പിന്നാലെ നടി പ്രിയങ്ക ചോപ്രയും വിവാഹിതയായി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആലിയ രണ്‍ബീര്‍ വീവാഹത്തെ കുറിച്ചാണ്. ഈ വര്‍ഷമായിരുന്നു ഇരു താരങ്ങളും പ്രണയത്തിലായത്.
ആലിയ രണ്‍ബീര്‍ പ്രണയത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസം മകളുടെ പ്രണയത്തെ കുറിച്ച് ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ട് ഔദ്യോഗിക സ്ഥിരീകരണം നല്‍കുകയും ചെയ്തിരുന്നു. ഇനി വിവാഹം എപ്പോള്‍ എവിടെവെച്ച് എന്ന് അറിഞ്ഞാല്‍ മാത്രം മതി. അവര്‍ പ്രണയത്തിലാണെന്നും അത് മനസ്സിലാക്കാന്‍ ഒരു ജീനിയസ്സ ആകേണ്ട കാര്യമൊന്നുമില്ല. എനിയ്ക്ക് രണ്‍ബീറിനെ ഇഷ്ടമാണ്. അയാള്‍ നല്ലൊരു വ്യക്തിയാണ് എന്നായിരുന്നു മഹേഷ് ഭട്ടിന്റെ പ്രതികരണം.
അതേ സമയം പ്രണത്തിനെ കുറിച്ച് ആലിയ യോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി രസകരമായിരുന്നു. അതിനെ കുറിച്ച് സംസാരിക്കണ്ടെന്നായിരുന്നു ആലിയയുടെ പ്രതികരണം. കാരണം അതേപ്പറ്റി പറയുമ്പോള്‍ എനിയ്ക്ക് നാണം വരും.
ഞാന്‍ എന്റെ അച്ഛനെ സ്‌നേഹിക്കുന്നു, അതു തന്നെയാണ് എന്റെ ലോകവും. അതില്‍ കവിഞ്ഞ് തനിയ്ക്ക് ഒന്നു പറയാനില്ലെന്നും ആലിയ വ്യക്തമാക്കി. നടി സോനം കപൂറിന്റെ വിവാഹ റിസപ്ഷനില്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് രണ്‍ബീര്‍ ആലിയ പ്രണയം പുറം ലോകത്തെത്തുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha