'ചമ്മ ചമ്മ' റിമിക്‌സിനെതിരെ രൂക്ഷ വിമര്‍ശനം

'ചമ്മ ചമ്മ' എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ റിമിക്‌സിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. അശ്ലീലത മാത്രമാണു ഈ റീമേക്ക് പ്രചരിപ്പിക്കുന്നതെന്നും, ഗാനത്തെ നശിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും ആവശ്യം.
അര്‍ഷാദ് വാര്‍സി ഒരുക്കുന്ന പുതിയ ചിത്രം ഫ്രോഡ് സയ്യാനിലേതാണു റീമേക്ക് ഗാനം. ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസമാണു യുട്യൂബില്‍ എത്തിയത്. ഗ്ലാമര്‍ താരം എലൈ ഓറത്തിന്റെ ചൂടന്‍രംഗങ്ങളോടെയാണു ഗാനമെത്തിയിരിക്കുന്നത്.
കേവലം അശ്ലീലം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ ഗാനം റീമെയ്ക്ക് ചെയ്തതെന്നാണു പ്രധാന വിമര്‍ശനം. നേഹ കക്കാര്‍ ആണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുന്നത്.
https://www.facebook.com/Malayalivartha