ഇന്ന് സുഖലോലിപതയോടെ കഴിയുമ്പോഴും ജീവിക്കാന്‍ പാടുപെട്ട ഒരു കാലമുണ്ടായിരുന്നു

ചെറിയ ജീവിതത്തില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയവരാണ് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവരാണ് താരങ്ങളെല്ലാവരും. സിനിമയിലെത്തുന്നതിന് മുന്‍പ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ വക്കീലായിരുന്നു. തമിഴ്‌നാടിന്റെ തലൈവരായ രജനികാന്ത് ഒരു ബസ് ജീവനക്കാരനായിരുന്നു. ഇങ്ങനെ സിനിമയിലേക്ക് എത്തിയ പല താരങ്ങളും അതിന് മുന്‍പ് പലതരം ജോലികള്‍ ചെയ്തിരുന്നവരാണ്.
മലയാളത്തിന്റെയോ തെന്നിന്ത്യന്‍ സിനിമയുടെ കാര്യത്തില്‍ മാത്രമല്ല ബോളിവുഡിലെ അവസ്ഥയും ഇങ്ങനെ ഒക്കെ തന്നെയാണ്. ഇപ്പോള്‍ സൂപ്പര്‍ താരങ്ങളായി തിളങ്ങി നില്‍ക്കുന്ന അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം തുടങ്ങിയുള്ള താരങ്ങള്‍ സിനിമയിലെത്തുന്നതിന് മുന്‍പ് വിവിധ ജോലികള്‍ ചെയ്തിരുന്നവരാണ്.
ഇന്ത്യന്‍ സിനിമയുടെ ഹോട്ട് സുന്ദരിയായി അറിയപ്പെടുന്ന സണ്ണി ലിയോണ്‍ അശ്ലീല സിനിമകളിലൂടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധേയയാവുന്നത്. എന്നാല്‍ അതിന് മുന്‍പ് സണ്ണി ജര്‍മിനിയിലുള്ള ഒരു ബേക്കറയില്‍ ജോലി ചെയ്തിരുന്നു. ഇക്കാര്യം അധികം ആര്‍ക്കും അറിയില്ല.
ഇപ്പോള്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന അപൂര്‍വ്വം സുന്ദരിമാരില്‍ ഒരാളാണ് ജാക്വലീന്‍ ഫെര്‍ണാണ്ടസ്. സിനിമയിലെത്തുന്നതിന് മുന്‍പ് നടി ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. ശ്രീലങ്കയിലായിരുന്നു നടി ജോലി ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha