കാവി ധരിച്ച് സന്യാസികളുടെ ഇടയിൽ രാജസിംഹാസനത്തിലിരുന്ന് ഹുക്ക വലിക്കുന്ന നടി; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ വൈറലായതോടെ പിന്നാലെ വന്നു എട്ടിന്റെ പണി

തെന്നിന്ത്യൻ സിനിമാ താരം ഹാൻസിക മോട്ട്വാനിയുടെ അൻപതാമത് ചിത്രമായ 'മഹ' വിവാദങ്ങളിലേയ്ക്ക്. നവാഗതനായ യു.ആർ. ജമീൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പിന്തുണ കിട്ടിയിരുന്നു. എന്നാൽ 'മഹ' സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയതോടെയാണ് നടിയും സംവിധായകനും വെട്ടിലായത്.
കാവി ധരിച്ച് സന്യാസികളുടെ ഇടയിൽ രാജസിംഹാസനത്തിലിരുന്ന് ഹുക്ക വലിക്കുന്നതായ ഹാൻസികയുടെ ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ചിത്രത്തിനെതിരെ പാട്ടാളി മക്കൾ കക്ഷിയിലെ ജാനകിരാമൻ പരാതി നൽകുകയായിരുന്നു. സിനിമയിലെ പുകവലി, മദ്യപാന രംഗങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പാർട്ടിയാണ് പാട്ടാളിമക്കൾ കക്ഷി.
ഹിന്ദി സീരിയലുകളിൽ ബാലതാരമായി തിളങ്ങിയ ഹാൻസിക പിന്നീട് തമിഴ് സിനിമാ രംഗത്ത് രംഗപ്രവേശനം ചെയ്യുകയായിരുന്നു. നിലവിൽ 25 ഓളം തമിഴ് സിനിമകളും 14 തെലുങ്ക് സിനിമകളും ഹാൻസിക പൂർത്തിയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha