അനുഷ്‌കയുമായുള്ള പ്രണയത്തിനു കാരണം കരണ്‍ ജോഹര്‍: തുറന്നു പറഞ്ഞ് പ്രഭാസ്

ബാഹുബലി സൂപ്പര്‍ ഹിറ്റായതു പോലെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരജോഡിയാണ് പ്രഭാസും-അനുഷ്‌കയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ പോകുന്നുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് പ്രഭാസിന്റെയും അനുഷ്‌കയുടെയും പതിവ്. എന്നാലിപ്പോള്‍ കോഫി വിത്ത് കരണില്‍ പ്രഭാസിനെ കയ്യോടെ പിടിച്ചിരിക്കുകയാണ് കരണ്‍ ജോഹര്‍. രാജമൗലി, റാണ ദഗുപതി, പ്രഭാസ് എന്നിവര്‍ ഒരുമിച്ചാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
പ്രഭാസ് ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. അതിന് 'ഇല്ല,' എന്ന് ഒറ്റവാക്കില്‍ പ്രഭാസ് മറുപടി പറഞ്ഞു. നടി അനുഷ്‌കയുമായി ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ സത്യമോ വ്യാജമോ എന്നായി കരണ്‍. അതെല്ലാം തുടങ്ങി വെച്ചത് നിങ്ങളാണെന്നായിരുന്നു പ്രഭാസിന്റെ മറുപടി. ഷൂട്ടിങ് സെറ്റില്‍ വെച്ചു ആരെങ്കിലുമായി അടുത്ത് ഇടപഴകിയിട്ടുണ്ടോ എന്ന ചോദ്യത്തിനും പ്രഭാസിന്റെ മറുപടി 'ഇല്ല' എന്നായിരുന്നു. അവസാനം, ഈ പരിപാടിയില്‍ നുണ പറഞ്ഞിട്ടുണ്ടോ എന്ന കരണിന്റെ ചോദ്യത്തിന് 'അതെ' എന്നാണ് പ്രഭാസ് ഉത്തരം പറഞ്ഞത് വേദിയില്‍ ചിരിപടര്‍ത്തി.
ബാഹുബലിയില്‍ വില്ലന്‍ റാണയാണ് പക്ഷേ ജീവിതത്തില്‍ ആരാണ് ബാഡ് ബോയ് എന്ന ചോദ്യത്തിന് 'അത് പ്രഭാസാണ് പക്ഷേ നിങ്ങള്‍ക്കതൊരിക്കലും കണ്ടുപിടിക്കാനാവില്ല' എന്നായിരുന്നു രാജമൗലിയുടെ മറുപടി. 'ഞാനെപ്പോഴും പിടിക്കപ്പെടും, പ്രഭാസ് പിടിക്കപ്പെടാറേയില്ല' എന്ന് റാണയും പറഞ്ഞു. പരിപാടിയുടെ പ്രമോ കരണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും അഭിമാനകരമായ എപ്പിസോഡ് എന്നാണ് കരണ്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha