നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം

ഒറ്റ സിനിമകൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലിയെയും ദേവസേനയെയും ആരും മറക്കില്ല. ചിത്രത്തിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നാകുമോ എന്നായിരുന്നു ആരാധകരുടെ കാലങ്ങളായുള്ള സംശയം. സിനിമ റിലീസായ കാലം മുതലേ, ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളുമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും, നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രഭാസും അനുഷ്‌കയും പറഞ്ഞിട്ടുണ്ട്.
അനുഷ്‌കയുമായി പ്രണയത്തിലാണോ എന്ന ആ ചോദ്യം വീണ്ടും പ്രഭാസിന് നേരെ ഉയര്‍ന്നിരിക്കുയാണ്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ സംവിധായകന്‍ രാജമൗലിയും പ്രഭാസും റാണാ ദഗ്ഗുബാട്ടിയും എത്തിയപ്പോഴായിരുന്നു, കരണ്‍ ഈ ചോദ്യം പ്രഭാസിനോട് ചോദിച്ചത്.
'നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്?' കരണിന്റെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി കൊടുത്തപ്പോള്‍, അടുത്ത ചോദ്യം 'നിങ്ങളും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയാണോ തെറ്റാണോ?' ഇത്തവണ കരണ്‍ ജോഹറിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടി 'അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ്,' പ്രഭാസ് പറഞ്ഞു നിര്‍ത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു.
ബാഹുബലി എന്ന ചിത്രത്തില്‍ പ്രഭാസ് നായകനും റാണ വില്ലനുമായിരുന്നു. എന്നാല്‍ ജീവിത്തില്‍ ആരാണ് 'ബാഡ് ബോയ്' എന്ന് കരണ്‍ രാജമൗലിയോട് ചോദിച്ചപ്പോള്‍, സംവിധായകന്റെ ഉത്തരം രസകരമായിരുന്നു.
'അത് പ്രഭാസാണ്, പക്ഷെ നിങ്ങള്‍ക്കതൊരിക്കലും കണ്ടു പിടിക്കാനാകില്ല. 'ഉടനെ റാണയുടെ മറുപടി 'ഞാനെപ്പോഴും പിടിക്കപ്പെടും, പക്ഷെ പ്രഭാസ് പിടിക്കപ്പെടാറേയില്ല.'
എല്ലാ ചോദ്യങ്ങള്‍ക്കും പ്രഭാസ് ഉത്തരം പറയുന്നുണ്ടെങ്കിലും, കോഫീ കൗച്ചില്‍ നുണ പറഞ്ഞോ എന്ന ചോദ്യത്തിന് പറഞ്ഞു എന്നായിരുന്നു പ്രഭാസിന്റെ മറുപടി. ആദ്യമായിട്ടാണോ ഒരു ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നു ചോദിച്ചപ്പോള്‍, നിങ്ങളെന്നെ സിനിമയില്‍ കാണുന്നതായിരിക്കും നല്ലതെന്നും പ്രഭാസ് പറഞ്ഞു. തന്റെ സ്വതസിദ്ധമായ രീതിയില്‍ അല്‍പം നാണച്ചിരി ചിരിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടികളൊക്കെയും.
പരിപാടിയുടെ പ്രമോ കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും അഭിമാനകരമായ എപ്പിസോഡ് എന്ന് പറഞ്ഞുകൊണ്ടാണ് കരണ്‍ ജോഹര്‍ പ്രമോ ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha