ദേശീയ അവാര്‍ഡ് ലഭിച്ചത് തിലകന്‍ സാര്‍ കാരണം: ആ രഹസ്യം വെളിപ്പെടുത്തി ശരണ്യ പൊന്‍വണ്ണം

തമിഴ് താരമാണെങ്കിലും മലയാളികള്‍ക്കും സ്വന്തം വീട്ടിലെ നായിക എന്ന സ്‌നേഹം തോന്നുന്ന താരമാണ് ശരണ്യ പൊന്‍വണ്ണം. അമ്മ വേഷങ്ങളിലൂടെ സ്വന്തം ഇടം നേടിയ താരം കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേയ്ക്ക് എത്തി. മലയാള സിനിമയും താരങ്ങളും എന്നും തനിക്ക് പ്രീയപ്പെട്ടതാണെന്ന് ശരണ്യ പറയുന്നു. അതില്‍ അനശ്വര നടന്‍ തിലകനോടാണ് ഏറെ ആരാധന. തനിക്ക് ദേശീയ അവാര്‍ഡ് കിട്ടാന്‍ കാരണം തിലകനാണെന്ന് ശരണ്യ പറയുന്നു.
തിലകന്‍ സാറിനെ എല്ലാക്കാലത്തും ഇഷ്ടമാണ്. നേരില്‍ കാണുമ്പോള്‍ അദ്ദേഹം കുറച്ചു സീരിയസ് ആണ് എന്ന് തോന്നും. എന്നാല്‍ സ്‌ക്രീനില്‍ അദ്ദേഹം സ്‌നേഹരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ കരഞ്ഞു പോകും.
സ്ഫടികം, കിരീടം എന്നിവ ഉദാഹരണങ്ങളാണ് ശരണ്യ പറയുന്നു. സല്ലാപം മുതല്‍ ഉദാഹരണം സുജാത വരെ മഞ്ജുവിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട് എന്നും മഞ്ജു വാര്യരുടെയും മീരാ ജാസ്മിന്റെയും അഭിനയം പലപ്പോഴും കണ്ണ് നിറയ്ക്കാറുണ്ട് എന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു
സ്ഥിരമായി അമ്മ വേഷങ്ങളില്‍ എത്തുമ്പോഴും ഓരോ വേഷത്തിലും വ്യത്യസ്ഥ പുലര്‍ത്തുന്നത് എങ്ങനെ എന്ന ചോദ്യത്തിനു അതിനായി താന്‍ പ്രത്യേകമായി ഒന്നും ചെയ്യാറില്ല എന്നും തന്റെ ശരീരഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ അതില്‍ പ്രതിഫലികുന്നതാവാം എന്നും ശരണ്യ മറുപടി പറഞ്ഞു
കഥാപാത്രത്തിനൊത്ത് ശരീരഭാഷ രൂപീകരിക്കുന്ന കാര്യത്തില്‍ എന്റെ റോള്‍ മോഡല്‍ തിലകന്‍ സാറാണ്. അദ്ദേഹത്തിന്റെ ശരീരഭാഷ ഞാന്‍ പലപ്പോഴും കോപ്പി ചെയ്തിട്ടുണ്ട്. തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ പോലും, ഇത്തരത്തില്‍ ഒരു കഥാപാത്രം തിലകന്‍ സാര്‍ എങ്ങനെ ചെയ്യും എന്ന് ആലോചിക്കും. എനിക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും
അതിലെ ഓരോ സീനിലും ഞാന്‍ തിലകന്‍ സാറിനെ അനുകരിച്ചിട്ടുണ്ട് എന്ന്,ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന ശരണ്യ വ്യക്തമാക്കി
https://www.facebook.com/Malayalivartha