നിങ്ങള്‍ കാണുന്നത് പോലെയല്ല, അയാള്‍ക്ക് ഭയങ്കര ബുദ്ധിയാണ്: ടൊവിനോയെക്കുറിച്ച് ധനുഷ്

മാരി 2 വില്‍ ബീജ എന്ന വില്ലന്‍ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. തലയില്‍ ആള്‍ത്താമസമില്ലാത്ത വില്ലനല്ല ബീജ. ബുദ്ധിയുള്ള വില്ലനാണ് ബീജ എന്നാണ് ധനുഷ് പറയുന്നത്. വളരെ മനോഹരമായാണ് ധനുഷ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ധനുഷ് എന്ന് ടൊവിനോയും പറയുന്നു.
ഒരു പ്രദേശത്തെ ഗുണ്ടയായ മാരിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് സംവിധായകന്‍ ബലാജി മോഹന്‍ രണ്ടാം ഭാഗം ഒരുക്കിയത്. ബാലാജിയുടെ സംവിധായക മികവിനേയും ടൊവിനോ പുകഴ്ത്തി. ബാലാജി വളരെ ശാന്ത സ്വഭാവമുള്ള മികച്ച സംവിധായകനാണെന്നും തന്റെ നടന്മാരെക്കൊണ്ട് എങ്ങനെ അഭിനയിപ്പിക്കണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും ടൊവിനോ പറഞ്ഞു.
സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് യേശുദാസായിരുന്നു മാരി ആദ്യ ഭാഗത്തില്‍ വില്ലന്‍. വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, അജയ് ഷോഷ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha