എന്നോട് പഞ്ചാരയടിക്കുമ്പോള്‍ രണ്‍വീര്‍ മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു: നിങ്ങളെന്നെ ഫ്‌ളര്‍ട്ട് ചെയ്യുകയാണോയെന്ന് തുറന്നു ചോദിച്ചു: ഭര്‍ത്താവിനെക്കുറിച്ച് ദീപികയുടെ വെളിപ്പെടുത്തല്‍

ബോളിവുഡ് ആരാധകര്‍ക്ക് ഏറ്റവും പ്രീയപ്പെട്ട താരജോഡിയാണ് റണ്‍വീറും ദീപികയും. നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷം നവംബര്‍ 15ന് ഇരുവരും വിവാഹിതരായി. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചതും പ്രണയത്തിലായതും രാംലീലയുടെ സെറ്റില്‍വെച്ചാണ്. രാംലീല റിലീസ് ചെയ്ത ദിവസമായ നവംബര്‍ 15തന്നെ വിവാഹത്തിനായും തിരഞ്ഞെടുത്തു. ആറു വര്‍ഷം പ്രണയിച്ചിട്ടും എങ്ങനെ പ്രണയത്തിലായെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ തങ്ങളുടെ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ് ദീപിക.
ആദ്യം കാണുമ്പോള്‍ റണ്‍വീര്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. എന്നിട്ടും റണ്‍വീര്‍ തന്നോട് പഞ്ചാരയടിക്കാന്‍ വന്നു. 'യഷ്‌രാജ് സ്റ്റുഡിയോയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. റണ്‍വീറും അവിടെയുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ എന്നോട് ഫ്‌ളര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ആ സമയത്ത് റണ്‍വീര്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. അപ്പോള്‍ ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു നിങ്ങളെന്നെ ഫ്‌ളര്‍ട്ട് ചെയ്യുകയാണോ?' ദീപിക പറഞ്ഞു.
പിന്നീട് രാംലീലയ്ക്കു മുന്‍പുള്ള ബന്‍സാലിയുടെ ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് കൂടുതലടുക്കുന്നത്. ഡിന്നര്‍ കഴിക്കുന്നതിനിടെ ഞണ്ടിന്റെ ഒരുഭാഗം എന്റെ പല്ലില്‍ കുടുങ്ങി. ഉടന്‍ റണ്‍വീര്‍ പേടിപ്പിക്കാന്‍ നിന്റെ വായില്‍ ഞണ്ടുകുടുങ്ങിയെന്ന് പറഞ്ഞു. എന്നാല്‍ അതൊന്ന് എടുത്തു തരാന്‍ ഞാന്‍ പറഞ്ഞു. ആ ഡിന്നര്‍ ഞങ്ങളൊരിക്കലും മറക്കില്ല' ദീപിക പറഞ്ഞു.
ദീപികയെ ആദ്യം കണ്ടപ്പോള്‍ തന്നെ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് റണ്‍വീര്‍ പറഞ്ഞിട്ടുണ്ട്. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ കണ്ടപ്പോള്‍ ദീപികയെത്തന്നെ നോക്കി ഞാന്‍ നിന്നു പോയി. പിന്നീട് കുടുംബവുമായി റസ്റ്ററന്റില്‍ പോയപ്പോള്‍ അവിടെവെച്ച് ദീപികയെ കണ്ടു. താന്‍ ദീപികയുടെ ആരാധകനാണെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞെന്നും റണ്‍വീര്‍ പറയുന്നു. പിന്നീടാണ് രാംലീലയില്‍ അഭിനയിക്കുന്നതും പ്രണയത്തിലായതും ഇപ്പോള്‍ വിവാഹത്തിലെത്തിയതും.
https://www.facebook.com/Malayalivartha