വളരെ നന്നായി.. എനിക്കും ഇഷ്ടമാണ്... മോശമായി കമന്റടിച്ച ആള്‍ക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി

സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് ആരെങ്കിലും മോശമായി പ്രതികരിച്ചാല്‍ മിണ്ടാതിരിക്കുന്ന ആളല്ല നായിക തപ്‌സി. മുന്‍പും തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ഇട്ടതിനോട് തപ്‌സി ശക്തമായി പ്രതികരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തപ്‌സിയുടെ ശരീര ഭാഗത്തെ കുറിച്ചായിരുന്നു കമന്റ്. 'തപ്‌സി എനിക്ക് താങ്കളുടെ ശരീര ഭാഗങ്ങളോട് പ്രണയമാണ്' എന്നായിരുന്നു അക്കു പാണ്ഡെ എന്നയാള്‍ ട്വിറ്ററില്‍ കമന്റിട്ടത്.
എന്നാല്‍ തപ്‌സിയുടെ പ്രതികരണം പ്രതീക്ഷിയ്ക്കാത്തതായിരുന്നു ' വളരെ നന്നായി.. എനിക്കും ഇഷ്ടമാണ്. ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എനിക്കിഷ്ടം സെറിബ്രം (മസ്തിഷ്‌കത്തിന്റെ പ്രധാന ഭാഗം) ആണ്' എന്നായിരുന്നു തപ്‌സിയുടെ പ്രതികരണം.
സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മാറി ബോളിവുഡ് സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് തപ്‌സി.
പിങ്ക് എന്ന ചിത്രത്തിന് ശേഷം ഹിന്ദിയില്‍ കരിയര്‍ ബ്രേ്ക്ക് കിട്ടിയ തപ്‌സി പന്നുവിന്റെ അടുത്ത ചിത്രം മന്‍മര്‍സിയാന്‍ ആണ്.
https://www.facebook.com/Malayalivartha