മണികര്‍ണികയായി കങ്കണ റാവത്തിന്റെ കിടിലന്‍ വരവ്

കങ്കണ റാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സി റാണി. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. 2 മിനുട്ട് നീളുന്ന ട്രെയിലറില്‍ പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ ക്രിഷ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്യത്തിനു വേണ്ടിയുളള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം.
അതുല്‍ കുല്‍ക്കര്‍ണി, ജിഷു, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 26ന് സിനിമ ലോകമെമ്ബാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
മണികര്‍ണികയ്ക്കു പുറമെ മെന്റല്‍ ഹെ ക്യാ,പങ്ക തുടങ്ങിയ സിനിമകളും കങ്കണ റാവത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
https://www.facebook.com/Malayalivartha