ലെസ്ബിയനാണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ യുവ ഗായികയുടെ ദുരൂഹ മരണം; മൃതദേഹം നദിയില്‍

സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ പ്രമുഖ റൊമാനിയന്‍-കനേഡിയന്‍ ഗായിക അന്‍സാ പോപ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഈ വര്‍ഷം ആദ്യമാണ് താന്‍ ലെസ്ബിയനാണെന്നും തനിക്കൊരു പങ്കാളിയുണ്ടെന്നും അന്‍സ തുറന്നു പറഞ്ഞത്. എന്നാല്‍ അതാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയുള്ള താരത്തിന്റെ മരണം ദുരൂഹത നിറഞ്ഞതാണെന്ന് ആരാധകരും കുടുംബവും പറഞ്ഞു.
ഞായറാഴ്ച അന്‍സയെ കാണുന്നില്ലെന്ന് സഹോദരിയാണ് പരാതി നല്‍കിയത്. ഇതിനു പിന്നാലെ നടത്തിയ തിരച്ചിലില്‍ ഡാന്യൂബ് നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ലോകോ പോകോ എന്ന ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടി അന്‍സ. ഗായികയുടെ മരണമറിഞ്ഞതോടെ വീഡിയോയ്ക്ക് താഴെ ആരാധകര്‍ തങ്ങളുടെ ദുഖം പങ്കുവെയ്ക്കുകയാണ്.
ഏഴാം വയസ്സിലാണ് അന്‍സയുടെ സംഗീത ജീവിതം തുടങ്ങുന്നത്. ചെറുപ്പകാലത്ത് കുടുംബം റൊമാനിയയില്‍ നിന്ന് കാനഡയിലേയ്ക്ക് കുടിയേറുകയായിരുന്നു.
https://www.facebook.com/Malayalivartha