ഗര്‍ഭിണിയാണെന്ന കാര്യം ഞാനെങ്ങനെ നിങ്ങളോട് മറച്ചു വെയ്ക്കും: ആരാധകരോട് മനസ്സുതുറന്ന് അനുഷ്‌ക ശര്‍മ്മ

ക്രിക്കറ്റ്-ബോളിവുഡ് ആരാധകര്‍ക്ക് ഒരുപോലെ പ്രീയപ്പെട്ട താരജോഡിയാണ് അനുഷ്‌കയും വിരാടും. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഒന്നാം വാര്‍ഷികവും ഗംഭീരമായാണ് ആഘോഷിച്ചത്. എന്നാല്‍ ഇതിനിടെ വ്യാജ വാര്‍ത്തകളും പ്രചരിക്കാറുണ്ട്. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ തിരക്കിനിടയിലാണ് തന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരിക്കുന്ന ചോദ്യത്തെക്കുറിച്ചും അതു തനിക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ മനസ്സു തുറന്നത്. താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചാണ് അനുഷ്‌ക സൂചിപ്പിച്ചത്.
വിവാഹം കഴിഞ്ഞതു മുതല്‍ താന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാതെ എന്തിനാണ് ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നതെന്നുമാണ് താരത്തിന്റെ ചോദ്യം. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും അനുഷ്‌ക പറയുന്നു. ഗര്‍ഭിണിയാണന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയോട് അനുഷ്‌ക പ്രതികരിച്ചതിങ്ങനെ :- '' ചില കാരണങ്ങള്‍ കൊണ്ട് ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയാകേണ്ടി വന്നയാളാണ് ഞാന്‍. ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന കാര്യം ആര്‍ക്കും മറച്ചു വയ്ക്കാനൊന്നും കഴിയില്ല. നിങ്ങള്‍ക്ക് വിവാഹവാര്‍ത്ത മറച്ചു വയ്ക്കാന്‍ സാധിക്കും, പക്ഷേ ഗര്‍ഭിണിയാണെന്ന സത്യം മറച്ചുവയ്ക്കാനാവില്ല.''- അനുഷ്‌ക പറയുന്നു.
ആരെങ്കിലുമൊക്കെ ഗര്‍ഭിണിയാണെന്ന് ചില ആളുകള്‍ ഊഹിച്ചു പറയും. നാലഞ്ചു മാസത്തിനുള്ളില്‍ അത് സത്യമല്ലെന്നു മനസ്സിലാകും ഉടന്‍ തന്നെ അടുത്തിടെ വിവാഹിതയായ മറ്റേതെങ്കിലും പെണ്‍കുട്ടിയെ തേടിപ്പോകും. എന്നിട്ട് അവളെക്കുറിച്ച് വാര്‍ത്തയുണ്ടാക്കാന്‍ തുടങ്ങും.- അനുഷ്‌ക ക്ഷോഭത്തോടെ പറയുന്നു.
അനുഷ്‌കയും ഷാരൂഖ് ഖാനും കത്രീന കൈഫും ഒരുമിച്ചെത്തുന്ന സീറോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം വികാരാധീനയായി സംസാരിച്ചത്. ഡിസംബര്‍ 21 ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ വീല്‍ചെയറില്‍ ജീവിക്കുന്ന ഒരു ശാസ്ത്രഞ്ജയുടെ കഥാപാത്രമാണ് അനുഷ്‌ക ചെയ്യുന്നത്.
https://www.facebook.com/Malayalivartha