നടനും ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിൽ പ്രസിഡന്റുമായ വിശാൽ അറസ്റ്റിൽ

വിശാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിർമ്മാതാക്കൾ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് നടനും ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിൽ പ്രസിഡന്റുമായ വിശാൽ അറസ്റ്റിൽ. ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിനു മുന്നിലെ സംഘർഷത്തെ തുടർന്നാണ് നടപടി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.
എന്നാൽ പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാൻ വിശാൽ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. അസോസിയേഷന്റെ പണം വിശാൽ ദുരുപയോഗം ചെയ്തെന്നും തമിഴ് റോക്കേഴ്സുമായി അദ്ദേഹത്തിന് ഇടപാടുണ്ടെന്നുമാണ് ഒരു വിഭാഗം അംഗങ്ങൾ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha