രാക്ഷസന്റെ ചിത്രീകരണ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് അമലപോള്‍

തെന്നിന്ത്യന്‍ താര റാണി അമല പോള്‍ നായികയായ സൂപ്പര്‍ഹിറ്റ് ചിത്രം രാക്ഷസന്റെ ചിത്രീകരണ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് താരം. രാക്ഷസന്റെ ചിത്രീകരണ അനുഭവങ്ങള്‍ തുറന്നു പറയുന്നതിനിടയിലാണ് സംവിധായകന്‍ രാംകുമാറിനെക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്‍. ചിത്രത്തിന്റെ കഥപറയാന്‍ എത്തിയപ്പോള്‍ തന്റെ മുഖത്ത് നോക്കാന്‍ ആ സംവിധായകന് നാണമായിരുന്നുവന്ന് അമല പോളിന്റെ വെളിപ്പെടുത്തല്‍.
' സംവിധായകന്‍ രാംകുമാറിന്റെ മുണ്ടാശുപ്പട്ടി കണ്ടിരുന്നു. അദ്ദേഹം രാക്ഷസന്റെ കഥ പറയാന്‍ വരുമെന്ന് അറിയിച്ചു. പക്ഷേ എന്റെ മുമ്ബില്‍ എത്തിയപ്പോള്‍ കക്ഷിക്ക് ആകെ ഒരു സഭാകമ്ബം. എന്റെ മുഖത്ത് നോക്കാന്‍ പോലും സങ്കോചം. കഥയെന്ന പേരില്‍ അദ്ദേഹം എന്തെക്കെയോ പറയുകയും ചെയ്തു. പക്ഷേ എനിക്ക് ഒന്നും മനസിലായില്ല. പറഞ്ഞു തീര്‍ന്നപ്പോള്‍ എനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ അദ്ദേഹം പോവുകയും ചെയ്തു. പിന്നീട് ചിത്രത്തിലെ നായകന്‍ വിഷ്ണു വിശാല്‍ ഫോണില്‍ വിളിച്ചാണ് രാംകുമാര്‍ ലജ്ജാശീലമുള്ള വ്യക്തിയാണെന്ന് അറിയിച്ചത്.'
സിനിമയുടെ കഥ വീണ്ടും പറയാനായി അസിസ്റ്റന്റ് വരുമെന്നും നടന്‍ വിഷ്ണു തന്നെ അറിയിച്ചു. താന്‍ വലിയ നടിയാണെന്ന ധാരണയായിരുന്നു ആ സംവിധായകന്റെ സങ്കോചത്തിനു പിന്നില്‍. എന്നാല്‍ അസിസ്റ്റന്റ് വന്ന് കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ ഒകെയും പറഞ്ഞു.
പിന്നീട് ഷൂട്ടിംഗിനിടെ, ലൊക്കേഷനില്‍ വെച്ച് നേരത്തെയുണ്ടായ സംഭവങ്ങളില്‍ സംവിധായകന്‍ രാംകുമാറിനോട് മാപ്പ് ചോദിച്ചുവെന്നും അപ്പോഴും അദ്ദേഹത്തിന് നാണമായിരുന്നുവെന്ന് അമലപോള്‍ പറയുന്നു.
https://www.facebook.com/Malayalivartha