സുന്ദരിയായി സിന്ദൂരമണിഞ്ഞ് സിംപിളായി പ്രിയങ്കയും ക്യൂട്ട് ലുക്കില്‍ നിക്കും

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക് ജൊനാസും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി മുംബൈയില്‍ വിവാഹസത്കാര വിരുന്ന് നടത്തി. സബ്യാസാചി ഡിസൈന്‍ ചെയ്ത ലെഹങ്കയായിരുന്നു പ്രിയങ്ക റിസപ്ഷനായി തിരഞ്ഞെടുത്തത്. സബ്യാസാചി കളക്ഷനില്‍നിന്നുളള ആഭരണങ്ങളായിരുന്നു പ്രിയങ്ക അണിഞ്ഞത്. നെറ്റിയില്‍ സിന്ദൂരവും പ്രിയങ്ക തൊട്ടിരുന്നു. പ്രിയങ്കയുടെ വസ്ത്രത്തിന് സമാനമായ നിറമുളള സ്യൂട്ട് ആയിരുന്നു നിക്ക് ധരിച്ചത്.
തന്റെ ജീവിതത്തിലെ പ്രത്യേകത നിറഞ്ഞ ദിവസമാണ് ഇതെന്നും, തനിക്ക് ഈ ദിവസം സമ്മാനിച്ച എല്ലാവര്‍ക്കും തന്റെ ഭര്‍ത്താവിനെ പരിചയപ്പെടുത്താനായുളള അവസരമാണിതെന്നും പ്രിയങ്ക പറഞ്ഞു. ഈ മനോഹര സായാഹ്നം ഒരുക്കിയ അമ്മയ്ക്കും മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ക്കും പ്രിയങ്ക നന്ദി പറഞ്ഞു.
മരണമടഞ്ഞ തന്റെ പിതാവിനെയും പ്രിയങ്ക ഓര്‍ത്തു. തന്റെ അച്ഛന്‍ ഇവിടെയുണ്ടെന്ന് തനിക്കറിയാമെന്നാണ് പ്രിയങ്ക പറഞ്ഞത്.
https://www.facebook.com/Malayalivartha