റൂം വൃത്തിയാക്കിയില്ല,ബെഡ്ഷീറ്റ് മാറ്റി വിരിച്ചില്ല എന്ന കാരണങ്ങൾ പറഞ്ഞ് ലോഡ്ജ് ജീവനക്കാരോട് കയർത്തു: മലയാള സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ നടി മഞ്ജുവിനെ തടഞ്ഞുവച്ചു

ഷൂട്ടിങിനായി നാഗര്‍കോയിലെത്തിയ നടിയെ തടഞ്ഞുവച്ചു. ലോഡ്ജ് ജീവിനക്കാരനാണ് വാടക മുഴുവന്‍ നല്‍കിയില്ല എന്നാരോപിച്ച് നടി മഞ്ജു സവേര്‍കറിനെ തടഞ്ഞുവച്ചത്.തന്റെ മുറിയിലെ ബെഡ്ഷീറ്റൊന്നും മാറ്റി വിരിച്ചില്ല, വൃത്തിയാക്കില്ല എന്നൊക്കെ പറഞ്ഞ് നടി പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് നടി റൂം വെക്കേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലോഡ്ജ് ജീവനക്കാരന്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.
ലോഡ്ജിലെ വാടക മുഴുവന്‍ തന്നില്ല എന്നും, നിര്‍മാതാവിനെ വിളിച്ച് അറുപതിനായിരം രൂപ സെറ്റില്‍ ചെയ്തതിന് ശേഷം പുറത്ത് പോയാല്‍ മതിയെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ പക്ഷം. പിന്നീട് വാക്ക് തര്‍ക്കം നടക്കുകയും നടി കരയാന്‍ തുടങ്ങുകയും ചെയ്തതോടെ ആളുകള്‍ കൂടാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസ് എത്തി, നിര്‍മാതാവിനെയും വിളിച്ചുവരുത്തി പണം കൊടുത്ത് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha