ജഗതിയുടെ ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മതി, ആ നാഡീ ഞരമ്ബുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി അദ്ദേഹത്തെ പഴയ ജഗതിയാക്കി തരാമെന്ന് മോഹനൻ വൈദ്യർ; പപ്പയെ തിരിച്ചു തരാമെന്ന് മാധവൻ വൈദ്യർക്ക് ഉറപ്പുണ്ടെങ്കിൽ തങ്ങൾ ഒരുക്കമാണെന്ന് വ്യക്തമാക്കി മകൾ പാർവതി

നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്നും, 'ആ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതിയെന്നും മാധവൻ വൈദ്യർ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ജഗതിയുടെ മകൾ പാർവതി രംഗത്ത്. പപ്പയെ തിരിച്ചു തരാമെന്ന് മാധവൻ വൈദ്യർക്ക് ഉറപ്പുണ്ടെങ്കിൽ തങ്ങൾ ഒരുക്കമാണെന്നും എന്നാൽ ഇനിയുമൊരു പരീക്ഷണത്തിന് വിട്ടുകെടുക്കാൻ തയ്യാറല്ലെന്നും പാർവതി വ്യക്തമാക്കി.
പഴയ പപ്പയെ ഞങ്ങൾക്ക് വേണം...അതിനു വേണ്ടിയാണ് ഇക്കണ്ട നാൾ വരേയും ഞങ്ങൾ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞു പോയ വർഷങ്ങളിൽ നൽകാവുന്നതിന്റെ പരമാവധി ചികിത്സ അദ്ദേഹത്തിന് നൽകി, പലതും നിരാശയായിരുന്നു സമ്മാനിച്ചത്. മാധവൻ വൈദ്യർക്ക് അദ്ദേഹത്തെ ചികിത്സിച്ച് ഭേദപ്പെടുത്താനാകുമെന്ന ഉറപ്പുണ്ടെങ്കിൽ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാനാകുമെങ്കിൽ തീർച്ചയായും പപ്പയ്ക്കായി അദ്ദേഹത്തിന്റെ ചികിത്സ തേടും. പക്ഷേ ഒരു കാര്യം, അദ്ദേഹത്തിന്റെ ചികിത്സാരീതി എവ്വിധമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടണം. ഇനിയൊരു പരീക്ഷണത്തിന് പപ്പയെ വിട്ടു കൊടുക്കാൻ ഞങ്ങൾ ഒരുക്കമല്ല.’–പാർവതി പറയുന്നു.
‘മാധവൻ വൈദ്യരുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. പപ്പയെ കാസർകോട് എത്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യമേ പറയേട്ടേ, അത് അത്യന്തം ശ്രമകരമായ കാര്യമാണ്. ഒരു മണിക്കൂറിൽ കൂടുതൽ അദ്ദേഹത്തിന് യാത്ര ചെയ്യാനാകില്ല. ഒരു നൂൽപ്പാലത്തിനിടയിലൂടെയാണ് പപ്പയെ ഞങ്ങൾ കൊണ്ടു പോകുന്നത്, ഇത്രയും ദൂരം യാത്ര ചെയ്‌താൽ അദ്ദേഹത്തിന്റെ ആരോഗ്യ നില താളം തെറ്റും. ചികിത്സയ്‌ക്കായി തിരുവനന്തപുരത്തേക്ക് വരുന്ന പക്ഷം അദ്ദേഹത്തിന് വേണ്ട ചെലവുകൾ നൽകണമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് ഞങ്ങൾ ഒരുക്കമാണ്.’
അപകടം സംഭവിച്ച് അന്നു തൊട്ടിന്നു വരെ പപ്പയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള പ്രാർത്ഥനയിലും പ്രയത്നത്തിലുമായിരുന്നു ഞങ്ങൾ. ചെയ്യാവുന്ന ചികിത്സകൾ എല്ലാം ചെയ്തു. ഈ കഴിഞ്ഞ പോയു വർഷങ്ങളിൽ എത്രയോ പേർ പപ്പയെ ചികിത്സിക്കാൻ എത്തിയിരിക്കുന്നു. ആയുർവേദം, സിദ്ധ വൈദ്യം എന്നു വേണ്ട പലതും പരീക്ഷിച്ചു. പലരും പരാജയപ്പെട്ടു മടങ്ങി. മറ്റു ചിലർ കുറേ കാശ് തട്ടിയെടുത്തു. ഇനിയും അങ്ങനെയൊരു സാഹചര്യം ഉണ്ടായിക്കൂടാ.
മാധവൻ വൈദ്യരെപ്പറ്റി ഞങ്ങൾ അന്വേഷിച്ചു. അദ്ദേഹം പ്രഗത്ഭനാണ്. പപ്പയെ പോലെ ഒരുപാട് പേരെ അദ്ദേഹം സൗഖ്യപ്പെടുത്തിയിട്ടുമുണ്ട്. എല്ലാം ശരി തന്നെ. അദ്ദേഹത്തിന്റെ വാക്കുകളെ ഞങ്ങൾ വിശ്വാസത്തിലെടുക്കുമ്പോഴും അദ്ദേഹത്തിന്റെ ചികിത്സാ രീതി എങ്ങനെയുള്ളതെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
മരുന്നിലും ഇടതടവില്ലാത്ത ഞങ്ങളുടെ കരുതലിലുമാണ് പപ്പയുടെ ജീവിതം. അതിന് ചെറിയൊരു വ്യതിചലനം സംഭവിച്ചാൽ രക്തസമ്മർദ്ദമേറും, ശരീരം തളരും. ഇതുവരെയുള്ള ചികിത്സയും കെയറിങ്ങുമെല്ലാം വെറുതെയാകും. എന്തിനേറെപപ്പയുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ താളം തെറ്റും. ഇതിന് മുമ്പ് ചികിത്സയ്ക്ക് വന്നവർ പലരും ഇത്തരത്തിൽ നിലവിലുണ്ടായിരുന്ന മരുന്നുകളും ചികിത്സയും എല്ലാം സ്റ്റോപ് ചെയ്‌ത ശേഷമാണ് ചികിത്സ ആരംഭിച്ചത്. അതിവിടെ ഉണ്ടായാൽ ഏറെ ബുദ്ധിമുട്ടാകും. പറഞ്ഞല്ലോ, പപ്പയുടെ ലൈഫിൽ ഇനിയൊരു റിസ്‌ക് എടുക്കാൻ ആകില്ല. മാധവൻ വൈദ്യർ വരട്ടെ, അദ്ദേഹത്തിന്റെ ചികിത്സ ഞങ്ങൾക്ക് ബോധ്യപ്പെടട്ടേ നോക്കാം.–പാർവ്വതി സാഹചര്യം വ്യക്തമാക്കി.
'പിന്നെ മാധവൻ വൈദ്യർക്ക് പപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടോ എന്നെനിക്കറിയില്ല. അത് മനസിലാക്കിയാണോ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കാമെന്ന് അറിയിച്ചതെന്നും അറിയില്ല. അങ്ങനെയല്ലെങ്കിൽ അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
ഒരു കുഞ്ഞു കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തും പോലെയാണ് ഞങ്ങൾ പപ്പയെ കെയർ ചെയ്യുന്നത്. 30–32 വയസുള്ള ഒരാൾക്കാണ് ഈ സംഭവിച്ചതെങ്കിൽ ചികിത്സയും മരുന്നുമെല്ലാം അൽപം കൂടി ഫലം കണ്ടേനെ. പപ്പയെ അറുപത് വയസ് കഴിഞ്ഞ ഒരാളെ ഈ അവസ്ഥയിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത് തന്നെ ശ്രമകരമാണ്. എങ്കിലും വർഷങ്ങൾ നീണ്ട ചികിത്സയുടെ ഫലമെന്നോണം പടി പടിയായി ഞങ്ങൾ അദ്ദേഹത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരികയാണ്.
വെല്ലൂരിലെ പ്രശസ്തനായ ന്യൂറോസർജൻ ജോർജ് തര്യനാണ് പപ്പയെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ മരുന്നുകളിലാണ് പപ്പയുടെ ജീവിതവും. അതിനൊരു മുടക്കം വന്നാൽ എല്ലാം താളം തെറ്റും. ശാരീരികമായ മാറ്റം മാത്രമല്ല, ബ്രെയിൻ സംബന്ധമായ പുരോഗതി കൂടിയാണ് പപ്പയ്ക്ക് വേണ്ടത്. നിർഭാഗ്യ വശാൽ മുൻപ് വന്നവർക്ക് അത്തരം ചികിത്സകളിൽ പരാജയപ്പെടുകയായിരുന്നു. മാധവൻ വൈദ്യർ വരട്ടെ, ഇപ്പോൾ നടന്നു പോകുന്ന ചികിത്സയ്ക്ക് തടസം വരാതെ അദ്ദേഹത്തിന്റെ രീതിയിൽ ചികിത്സിക്കട്ടെ. നല്ല ഫലം ഉണ്ടാകുമെന്ന പ്രതീക്ഷ തന്നെയാണ് ഞങ്ങൾക്കുള്ളത്.
ഒരു കാര്യം ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. ഇക്കണ്ട നാൾ ഞങ്ങൾ അനുഭവിച്ച കണ്ണീരിന്റേയും പ്രാർത്ഥനയുടേയും ഫലമാണ് പപ്പയുടെ ജീവിതം. പപ്പയുടെ ആരോഗ്യത്തിനായി ഇനിയും എത്രദൂരം പോകാനും ഞങ്ങൾക്ക് മടിയില്ല. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ മാധവൻ വൈദ്യരെപ്പോലെ ഒരാൾക്ക് കഴിയുമെങ്കിൽ അത് നല്ലകാര്യം. പക്ഷേ ഒരു പരീക്ഷണം അത് താങ്ങാവുന്നതിലും അപ്പുറമാണ്. പാർവതി പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്നും, 'ആ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതിയെന്നും കാസര്‍ഗോട്ടുകാരനായ പാരമ്ബര്യ വൈദ്യന്‍ മാധവന്‍ വൈദ്യര്‍ വ്യക്തമാക്കിയത്.
'അദ്ദേഹത്തിന്റെ ശരീരത്തിലൊന്നു തൊട്ടാല്‍ മതി...ആ നാഡീ ഞരമ്ബുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി, ധാരാളം. ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്'- മാധവന്‍ വൈദ്യര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
കാസര്‍കോട് പരപ്പയിലെ ബാനം ഗ്രാമത്തിലാണ് മാധവന്‍ വൈദ്യര്‍ താമസിക്കുന്നത്. കാസര്‍കോട്ടുകാരുടെ സ്വന്തം വൈദ്യര്‍. ശരീരം പാതി തളര്‍ന്നു പോയവര്‍ക്കും, വൃക്കയും കരളും പണിമുടക്കിയവര്‍ക്കും എത്രയോ തവണ പുതു ജീവന്‍ നല്‍കിയിരിക്കുന്നു വൈദ്യര്‍.
'ദൈവത്തിന്റെ കരുണയും കടാക്ഷവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ, ജഗതിയുടെ ഇന്നത്തെ അവസ്ഥയ്‌ക്ക് എന്റെ പക്കല്‍ പരിഹാരമുണ്ട്. എന്റെയടുത്ത് ഒന്ന് എത്തിച്ചാല്‍ മാത്രം മതി. എന്നാലാവുന്ന ചികിത്സ ഞാന്‍ ചെയ്യും. ആ ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മതി എനിക്ക് കാര്യം തിരിയും. അവസ്ഥ മനസിലാകും. അത് ആയൂര്‍വേദത്തിനു മാത്രം മനസിലാകുന്ന സിദ്ധിയാണ്. ഏഴ് തലമുറയായി ഞങ്ങള്‍ പാരമ്ബര്യ വൈദ്യം സിദ്ധിച്ചു പോരുന്നു.
അലോപ്പതി ചികിത്സയെ തള്ളിപ്പറഞ്ഞു കൊണ്ടല്ല ഞാനിതൊക്കെ ചെയ്യുന്നത്.
അവര്‍ വൈദ്യശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ ആയുര്‍വേദത്തിന്റെ കരുത്തില്‍ വിശ്വസിക്കുന്നു അത്രയേ ഉള്ളൂ വ്യത്യാസം എന്നും, പലരും എന്നോട് ജഗതിയുടെ രോഗാവസ്ഥ ധരിപ്പിച്ചു, എന്റെയടുക്കല്‍ പ്രതിവിധിയുണ്ടോ എന്ന് ആരാഞ്ഞു. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.
https://www.facebook.com/Malayalivartha