അരുണിമയാകാന്‍ തയ്യാറല്ലെന്ന് പറഞ്ഞതിന്റെ കാരണം

ശക്തതമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റാവത്ത്. വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ക്കാണ് കങ്കണ ജീവന്‍ നല്‍കിയിട്ടുളളത്. ഇന്ത്യന്‍ സിനിമയില്‍ നിരവധി ബയോ പിക്കുകള്‍ എത്തുന്നുണ്ട്. താരങ്ങളുടെ ജീവിതം മുതല്‍ ചരിത്രവുമനായി ബന്ധപ്പെട്ട പല വ്യക്തികളും വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്.
അംഗവൈകല്യത്തെ പൊരുതി തോല്‍പ്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാണ് അരുണിമ സിന്‍ഹ. കായികമ താരമായ ഇവര്‍ മോഷ്ടക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് വീഴുകയും ഒരു കാല്‍ നഷ്ടപ്പെടുകയുമായിരുന്നു. അംഗവൈകല്യം തന്റെ തന്റെ ജീവിതത്തെ അല്‍പം പോലും ബാധിക്കില്ലെന്ന് സമൂഹത്തിനുമുന്നില്‍ തുറന്ന് കാണിച്ച് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്ന് ഉയര്‍ന്ന് ജീവിതത്തില്‍ വിജയ ചരിത്രം കുറിയിക്കുകയായിരുന്നു.
അരുണിമയുടെ ജീവിത കഥ ബോളിവുഡില്‍ എത്തുന്നു എന്നുളള വാര്‍ത്ത ജനങ്ങളില്‍ ആവേശം സൃഷ്ടിച്ചിരുന്നു. അരുണിമയായി എത്തുന്നത് കങ്കണയും. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് ചിത്രത്തില്‍ നിന്ന് കങ്കണ പിന്‍മാറി എന്നാണ്.ചിത്രത്തിലെ മിക്ക കാര്യങ്ങളുമായി കങ്കണയ്ക്ക് പൊരുത്തക്കേടുകള്‍ ഉണ്ടായതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ രണ്ടാമത്തെ ബയോ പിക്കാണിത്. അതിനാല്‍ തന്നെ ചിത്രം വിപുലമായി ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരോട് താരം ആവശ്യപ്പെടുകയായിരുന്നു. 4 കോടിയില്‍ നിന്ന് ചിത്രത്തിന്റെ ബഡ്ജറ്റ് 11 കോടിയിലേയ്ക്ക് ഉയര്‍ത്താന്‍ താരം ആവശ്യപ്പെട്ടിരുന്നുവത്രേ. അരുണിമയുടെ പരിശീലകനാകാന്‍ അണിയറ പ്രവര്‍ത്തകര്‍ അമിതാഭ് ബച്ചനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് താരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha