അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ അമ്മവേഷങ്ങള്‍ മാത്രമാണ് കിട്ടുന്നതെന്ന് യുവനടി

വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം അഭിനയലോകത്തേക്ക് തിരിച്ചെത്തിയ താരത്തിന് അമ്മവേഷങ്ങള്‍ മാത്രമാണ് കിട്ടുന്നതെന്ന് തുറന്ന് പറഞ്ഞ് യുവനടി ദല്‍ജീത്ത്. ഗാര്‍ഹിക പീഡനത്തിന്റെ പേരിലാണ് ഭര്‍ത്താവ് ഷലീന്‍ ഭാനോട്ടില്‍നിന്നു താരം വിവാഹമോചനം നേടിയത്. ജീവിതത്തില്‍ ഇനി മുന്നോട്ടുപോകാനാവില്ല എന്ന ഘട്ടത്തിലാണ് താന്‍ മകനോടൊപ്പം വിവാഹത്തില്‍നിന്നു പുറത്തുവന്നതെന്നു ദല്‍ജീത്ത് വ്യക്തമാക്കി.
ജയ്ദന്‍ എന്നാണ് ദല്‍ജീത്തിന്റെ മകന്റെ പേര്. മകനുമായി ഒറ്റയ്ക്കു ജീവിക്കാന്‍ അനുകൂലമല്ല സാഹചര്യമല്ല തനിക്ക് ചുറ്റുമുള്ളതെന്നു താരം പറയുന്നു. ഉദ്ദേശിച്ചതുപോലെയല്ല ജീവിതം മുന്നോട്ടുപോയത്. ഞാന്‍ തിരഞ്ഞെടുത്ത ആള്‍ തെറ്റിപ്പോയി. എന്റെ തെറ്റാണത്. പക്ഷേ, നേരിടാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു.
തകര്‍ച്ചയില്‍നിന്നു ഞാന്‍ പുറത്തുവന്നുകഴിഞ്ഞു വിവാഹമോചനത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചു ദല്‍ജീത്ത് പറയുന്നു.തന്നെ കാത്തിരിക്കുന്നതു തകര്‍ച്ചയാണെന്ന് സമൂഹം ഓരോ നിമിഷവും മുന്നറിയിപ്പുതന്നുകൊണ്ടിരുന്നു.
വ്യക്തിജീവിതത്തിലെ തകര്‍ച്ചയെക്കാള്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്രൂരമായ മനോഭാവമാണ് തന്നെ വേദനിപ്പിച്ചതെന്നും ദല്‍ജീത്ത് പറയുന്നു.
https://www.facebook.com/Malayalivartha