മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ല... ഭാര്യയുടെ ശക്തമായ പിന്തുണ എനിക്കുണ്ട്; മരണശേഷം അയ്യായിരം കോടി രൂപയുടെ സ്വത്ത് ദാനം ചെയ്യുമെന്ന് ഹോംഗ് കോംഗ് നടന്‍ ചൗ യുന്‍-ഫാറ്റ്

5.6 ബില്യണ്‍ ഹോംഗ് കോംഗ് ഡോളറാ (ഏകദേശം അയ്യായിരം കോടി രൂപ)ണ് ഇദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം. ഈ സ്വത്തുക്കളെല്ലാം നിങ്ങള്‍ക്ക് എല്ലാക്കാലത്തും കൈവശം വയ്ക്കാനാകില്ലെന്ന് ഇദ്ദേഹം പറയുന്നു. മരിക്കുമ്പോള്‍ ഇവയെല്ലാം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനായി ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം ദക്ഷിണ കൊറിയയിലെ മുന്‍ഹവ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനോട് പറഞ്ഞു. ഫോബ്‌സ് മാസിക തയ്യാറാക്കിയ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ ലിസ്റ്റില്‍ 2015-ല്‍ ചൗവും ഉള്‍പ്പെട്ടിരുന്നു. റസല്‍ ക്രോവിനൊപ്പം 24-ാം സ്ഥാനത്തായിരുന്നു അന്ന് ചൗ. കോടീശ്വരനാണെങ്കിലും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്ന ചൗ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പോലും ടിക്കറ്റ് ക്യൂ നിന്നാണ് എടുക്കാറുള്ളത്. പ്രശസ്ത നടന്‍ ചൗ യുന്‍-ഫാറ്റ് തന്റെ സ്വത്തുക്കളെല്ലാം ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ചു.
ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ എന്നീ ചിത്രങ്ങളിലെ നായകനായ ഇദ്ദേഹം ഓസ്‌കാര്‍ നേടിയ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, എ ബെറ്റര്‍ ടുമോറോ എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിലും ശ്രദ്ധേയനാണ്. തന്റെ ലളിതമായ ജീവിത രീതി കൊണ്ട് ഈ ഹോംഗ് കോംഗ് നടന്‍ നിരവധി ആരാധകരെ നേടിയിട്ടുണ്ട്. തന്റെ മരണശേഷം അയ്യായിരം കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്യുമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ല. തന്റെ ഭാര്യയുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും ചൗ വ്യക്തമാക്കി.
https://www.facebook.com/Malayalivartha