'മോള് പേടിക്കേണ്ട കേട്ടോ... ഞങ്ങളൊന്നും ചെയ്യില്ല, 'ആദ്യമായിട്ടായിരുന്നു പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്, ദിലീപിന്റെ കൈ എന്റെ തോളത്ത് വച്ചപ്പോൾ നെഞ്ചിടിപ്പ് കൂടി- നവ്യ നായർ

സ്‌കൂള്‍ കലോത്സവം സമ്മാനിച്ച താരസുന്ദരിമാരില്‍ ഒരാളായിരുന്നു നവ്യ നായര്‍. കലോത്സവ വേദിയില്‍ നിന്നും കണ്ണീരൊലിപ്പിച്ച് ഇറങ്ങിപ്പോയ ധന്യ നായര്‍ എന്ന പ്രതിഭയാണ് സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെ സിനിമയിലേക്കെത്തിയത്. നൃത്തവും മോണോആക്ടുമൊക്കെയായി വേദിയില്‍ നിറഞ്ഞുനിന്നിരുന്ന താരം സിനിമയില്‍ തുടക്കം കുറിച്ചപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. നന്ദനത്തിലെ ബാലമാണി എന്ന കഥാപാത്രമായിരുന്നു നവ്യയെന്ന നടിയുടെ കരിയറില്‍ വലിയ വിപ്ലവം സൃഷ്ടിച്ചത്. നന്ദനത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു.
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നവ്യ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയ നടി ടെലിവിഷന്‍ പരിപാടികളിലൂടെ സജീവമായിരുന്നു. നൃത്തവും സ്റ്റേജ് പരിപാടികളുമൊക്കെയായി ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. അടുത്തിടെ പുറത്തിറങ്ങിയ ചിന്നം ചെറുകിളിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയില്‍ സജീവമല്ലെങ്കിലും നവ്യയുടെ കുറവ് ആരാധകര്‍ക്ക് അനുഭവപ്പെടാറില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. താന്‍ സിനിമയിലേക്ക് വരാന്‍ കാരണം ദിലീപ് ആണെന്നും, ദിലീപിന്റെ പിന്തുണ തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും ഒരു വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നവ്യ.
നവ്യയുടെ വാക്കുകള്‍ ഇങ്ങനെ...
ഇഷ്ടത്തിന് വേണ്ടി സംവിധായകന്‍ സിബി മലയില്‍ എന്റെ ഫോട്ടോ കണ്ട് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാനായി വിളിച്ചു. തൃശ്ശൂരിലെ ലൂസിയ ഹോട്ടലിലായിരുന്നു ടെസ്റ്റ്. ഞാന്‍ അവതരിപ്പിച്ച മോണോ ആക്ട് അവര്‍ വീഡിയോയിലെടുത്തു. അത് ദിലീപേട്ടന് അയച്ചുകൊടുത്തു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് എന്നെ സെലക്ട് ചെയ്യുന്നത്. അന്ന് ഈ കുട്ടി പോരാ എന്ന് അവര്‍ പറഞ്ഞാല്‍ തീര്‍ന്നില്ലേ..പിന്നെ ഞാനില്ലല്ലോ-നവ്യ പറഞ്ഞു.
ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ റെസ്‌പെക്ടാണ്. ഇഷ്ടത്തിന്റെ ലൊക്കേഷനില്‍ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വെച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ടാണ് പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്. നാട്ടിന്‍പുറത്തൊക്കെ വളര്‍ന്ന ആ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യന്‍ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. ദിലീപേട്ടന്‍ പറഞ്ഞു 'മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങളൊന്നും ചെയ്യില്ല. നമ്മള്‍ എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്'... ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും എനിക്കൊരിക്കലും മറക്കാനാവില്ല നവ്യ പറഞ്ഞു.
ദിലീപുമായി തുടക്കം മുതലേയുളള സൗഹൃദം ഇപ്പോഴുമുണ്ട്. തന്നെ കളിയാക്കാനായി കിട്ടുന്ന ഒരവസരവും അദ്ദേഹം കളയാറില്ല. ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ഇവിടെ കറന്റൊക്കെയുണ്ടോയെന്ന് ചോദിച്ചായിരുന്നു അദ്ദേഹം കളിയാക്കിയത്. ആദ്യകാലത്ത് അധികം പുരോഗതികളൊന്നുമില്ലാത്ത സാധാരണ നാട്ടിന്‍പുറമായിരുന്നു തന്റെ നാട്.
കലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നയാളാണ് ഭര്‍ത്താവും കുടുംബവും. ചിന്ന ചെറുകിളിയുടെ റിലീസിന് സകുടുംബമായിരുന്നു താരമെത്തിയത്. ഇന്നും തന്റെ നൃത്തപരിപാടികള്‍ക്കായി അച്ഛനും അമ്മയും മുന്നിലുണ്ടാവുമെന്ന് താരം പറയുന്നു. മഞ്ജു വാര്യരും ഭാവനയുമുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ ചിന്ന ചെറുകിളി നൃത്തത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha