കത്രീനയ്ക്ക് പറ്റിയ അബദ്ധം തനിക്ക് പറ്റില്ലെന്ന് ആലിയ....

ബോളിവുഡ് ലോകം ഏറ്റവും കൂടുതല്‍ ആഘോഷിച്ച പ്രണയമായിരുന്നു രണ്‍ബീര്‍ കപൂറിന്റെയും കത്രീന കൈഫിന്റെയും. ഇപ്പോള്‍ രണ്‍ബീര്‍ അലിയ ഭട്ടുമായി പ്രണയത്തിലാണ്. രണ്‍ബീറുമായുള്ള പ്രണയം അലിയ ഭട്ടും അലിയയുടെ പിതാവ് മഹേഷ് ഭട്ടും അംഗീകരിച്ചതാണ്. രണ്‍ബീറിനൊപ്പമുള്ള ബന്ധത്തില്‍ അലിയയ്ക്ക് ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്നാണ് പാപ്പരാസികളുടെ പക്ഷം.
രണ്‍ബീറുമായുള്ള പ്രണയത്തില്‍ കത്രീന കൈഫിന് പറ്റിയ അബദ്ധം ഒരിക്കലും തനിക്ക് പറ്റില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് അലിയ.പറ്റുന്നത്ര സമയം രണ്‍ബീറിനൊപ്പം ചിലവഴിയ്ക്കും, പക്ഷെ അതൊരിക്കലും കരിയറിനെ ബാധിക്കുന്ന തരത്തിലായിരിക്കില്ല. കത്രീനയ്ക് പറ്റിയ അബദ്ധം അതായിരുന്നു.
കരിയറിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം രണ്‍ബീറിന് കൊടുത്തു. രണ്‍ബീറിനെ നഷ്ടപ്പെട്ടപ്പോള്‍ കരിയറിലും താളപ്പിഴ സംഭവിച്ചു. ഇപ്പോള്‍ നഷ്ടപ്പെട്ട താരപദവി തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കത്രീന.
അതേ സമയം ബോളിവുഡില്‍ നല്ല നല്ല സിനിമകളുമായി തിരക്കിലാണ് അലിയ ഭട്ട്. 2019 കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരിക്കും എന്നാണ് അലിയ വിശ്വസിക്കുന്നത്. നാലോളം ചിത്രങ്ങള്‍ ഇതിനോടകം കരാറ് ചെയ്തു കഴിഞ്ഞു.
https://www.facebook.com/Malayalivartha