അര്‍ജുന്‍ റെഡ്ഡി തെലുങ്കില്‍ നിന്നും ബോളിവുഡിലേക്ക്

വിജയ് ദേവര്‍ കൊണ്ട നായകനായ തെലുങ്കിലെ ട്രെന്‍ഡ് സെറ്ററായ അര്‍ജുന്‍ റെഡ്ഢി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് കബീര്‍ സിംഗ് എന്നാണ് പേരിട്ടിരിക്കുന്നത്. ഷാഹിദ് കപൂര്‍ ടൈറ്റില്‍ റോളിലഭിനയിക്കുന്ന ചിത്രത്തില്‍ ടീനാസിംഗാണ് നായികയാകുന്നത്. അര്‍ജുന്‍ റെഡ്ഢി ഒരുക്കിയ സന്ദീപ് വാങ്ക തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്.
ടി. സീരീസും സിനി വണ്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2019 ജൂണില്‍ തിയേറ്ററുകളിലെത്തും.
അമിത കോപം അടക്കാന്‍ ബുദ്ധിമുട്ടുന്ന മദ്യപാനിയായ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കഥയാണ് ചിത്രം പറയുന്നത്.
https://www.facebook.com/Malayalivartha