നിക്കിന്റെ കൈയ്യിലെ ആ രഹസ്യം പൊളിച്ച് പ്രിയങ്ക...

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര നിക് ജോനാസ് താരവിവാഹം ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകളുടെയും മറ്റും ചിത്രങ്ങളും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു.
പ്രിയങ്കയോടൊപ്പം നിക്കും കൈകളില്‍ മെഹന്തി അണിഞ്ഞിരുന്നു. എന്നാല്‍ നിക്കിന്റെ കൈകളില്‍ എന്താണ് മൈലാഞ്ചി കൊണ്ട് ആലേഖനം ചെയ്തത് എന്നറിയാനുള്ള ആകാംഷയിലായിരുന്നു നിക്ക്യാങ്കയുടെ ആരാധകര്‍. ഇപ്പോള്‍ മെഹന്ദി അണിഞ്ഞ നിക്കിന്റെ കൈകളുടെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് പ്രിയങ്ക.
സംസ്‌കൃതത്തില്‍ ഓം പ്രിങ്കായ നമഃ എന്നാണ് നിക്കിന്റെ കൈകളില്‍ മൈലാഞ്ചി കൊണ്ട് എഴുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha