അഴിക്കുള്ളിൽ കഴിയുന്ന നടി അശ്വതി ബാബുവിന്റെ ഫ്ലാറ്റിലെത്തുന്ന സിനിമ, സീരിയൽ പ്രവർത്തകരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്...

ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകരെ പൊലീസ് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി അടുത്ത ബന്ധമുള്ള സീരിയല്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നടിയുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട് നടിക്കുള്ള ഗോവന്‍ ബന്ധം പൊലീസിന് വ്യക്തമായി.
ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്ലാറ്റില്‍ പലതവണ പാര്‍ട്ടികള്‍ നടന്നതായും അന്വേഷണ സംഘത്തിന് ബോധ്യമായി. നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം കഞ്ചാവു ചെടികൾ തിരുവനന്തപുരത്തെ വീട്ടിൽ നട്ടു വളർത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു. അശ്വതി ബാബുവിനെയും, ഡ്രൈവര്‍ നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha