അവള്‍ പല പുരുഷന്മാര്‍ക്കൊപ്പവും കിടന്നിട്ടുണ്ട്: സിനിമയിലെ സുഹൃത്തുക്കള്‍ ചതിച്ചുവെന്ന് വെളിപ്പെടുത്തി സ്വാതി റെഡ്ഡി

സിനിമയ്ക്കുള്ളിലുള്ള സുഹൃത്തുക്കള്‍ തന്നെ തന്നേക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നടി സ്വാതി റെഡ്ഡി. ആമേന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് സ്വാതി. റാണ ദഗുപതി അവതാരകനായ പരിപാടിയിലാണ് തന്നെ ഏറ്റവും വേദനിപ്പിച്ച സംഭവങ്ങളെക്കുറിച്ച് സ്വാതി മനസ്സു തുറന്നത്.
'അവള്‍ക്ക് കുറച്ചു വട്ടാണ്, അവള്‍ പല പുരുഷന്മാരുടെയും കൂടെ കിടന്നിട്ടുണ്ട്' എന്നിങ്ങനെ പറഞ്ഞതാണ് ഏറെ വേദനിപ്പിച്ചത്. പലര്‍ക്കൊപ്പവും കിടന്നിട്ടുണ്ടെന്ന് പറഞ്ഞത് സിനിമയില്‍ തന്നെയുള്ള സുഹൃത്താണെന്നത് വേദനയുടെ തീഷ്ണത കൂട്ടി.' സ്വാതി പറഞ്ഞു.
പ്രണയ ഗോസിപ്പുകളിലോ മറ്റു വിവാദങ്ങളിലോ അധികം വീഴാത്ത താരമാണ് സ്വാതി. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിക്കുകയും ചെയ്തു. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു താരത്തിന്റെ വിവാഹം. ഭര്‍ത്താവ് വികാസ് പൈലറ്റാണ്. ഏറെ വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിനു ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം.
https://www.facebook.com/Malayalivartha