അമീര്‍ ഖാനുമായി പ്രണയത്തില്‍?: മറുപടിയുമായി ഫാത്തിമ സനാ

ആദ്യ സിനിമയോടെ തന്നെ സൂപ്പര്‍ നായികാ നിരയിലേയ്ക്കുയര്‍ന്ന താരമാണ് ഫാത്തിമാ സനാ ഷെയ്ഖ്. ദങ്കല്‍ സിനിമയിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും താരത്തിനെതിരെ ഗോസിപ്പുകളും വന്നു. ദങ്കലിനു പിന്നാലെ ആമിര്‍ ഖാനും ഫാത്തിമയും പ്രണയത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളിലൊന്നിച്ചെത്തിയതോടെയാണ് ഗോസിപ്പുകള്‍ വന്നത്. പിന്നീട് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലും ഇരുവരും ഒന്നിച്ചതോടെ ഇത്തരം പ്രചരണങ്ങള്‍ കൂടി. തുടര്‍ന്ന് വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഫാത്തിമ.
'വളരെ വിചിത്രമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ അമ്മ ടിവി കാണുന്നതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ എന്നെ വിളിച്ച് കാണിക്കും. നോക്കൂ നിന്റെ ഫോട്ടോ വന്നിട്ടുണ്ട്. എന്താണെന്നറിയാന്‍ ആ തലക്കെട്ട് വായിച്ചു നോക്കു എന്നു പറയും. തുടക്കത്തിലതെന്നെ വല്ലാതെ അലട്ടിയിരുന്നു. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ലയെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ആളുകള്‍ എന്തും പറയട്ടെ' ഫാത്തിമ പറഞ്ഞു.
മോഡലിങില്‍ നിന്നാണ് ഗുസ്തി താരം മഹാവീര്‍ ഫോഗട്ടിന്റെയും മക്കളുടെയും ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ ആമീര്‍ ഖാന്റെ മകളായാണ് ഫാത്തിമ അഭിനയിച്ചത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ പണംവാരി പടമാണ് ദങ്കല്‍.
https://www.facebook.com/Malayalivartha