അനായാസമാണ് ഫഹദ്: സത്യനും ശ്രീനിക്കും പ്രകാശനും കയ്യടിച്ച് ശ്രീകുമാരന്‍ തമ്പി

തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രം ഞാന്‍ പ്രകാശന്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയാണ് ചിത്രം മുന്നേറുന്നത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തി. സിനിമ കണ്ടതിനുശേഷം ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അഭിനന്ദനം.
'കാലത്തിന്റെ മാറ്റത്തിനനുസരിച്ച് , പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറുന്നതനുസരിച്ച്, ഒരു തിരക്കഥാകൃത്തും സംവിധായകനും എങ്ങനെ അവരുടെ ദര്‍ശനത്തില്‍ പുതുമ കൊണ്ടുവരണം എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ' ഞാന്‍ പ്രകാശന്‍ ' എന്ന ചിത്രം. ഫഹദിന്റെ അനായാസമായ അഭിനയമാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകം എന്നത് മറക്കുന്നില്ല..
പ്രിയ സുഹൃത്തക്കളായ ശ്രീനിയേയും സത്യനെയും ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു.' അദ്ദേഹം കുറിച്ചു.
'ഇതൊരു അഭിനന്ദനമല്ല, അനുഗ്രഹമാണ്. ശ്രീകുമാരന്‍ സാറിന് സ്‌നേഹവും നന്ദിയും' സത്യന്‍ അന്തിക്കാട് കുറിച്ചു.
https://www.facebook.com/Malayalivartha