രണ്ടാം ഭാര്യയ്‌ക്കൊപ്പം ആദ്യ ഭാര്യയുമായുള്ള ഒമ്പതാം വിവാഹ വാർഷികം ആഘോഷിച്ച് ബിഗ്‌ബോസ് താരം ബഷീര്‍ ബഷി

മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. അവസാനഘട്ടം വരെ നല്ല പ്രകടനം നടത്തിയിരുന്ന ബഷീറിന് ഹൗസിന് പുറത്ത് വലിയ ആരാധകരുണ്ടായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു ബഷീര്‍ പുറത്തായത്. തുടക്കത്തില്‍ ബഷീറും ബിഗ് ബോസില്‍ മത്സരിക്കാനുണ്ടെന്ന് അറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു വിമര്‍ശനങ്ങളുമായി എത്തിയിരുന്നത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു ബഷീറിനെ പലരും വിമര്‍ശിച്ചത്. എന്നാല്‍ തന്റെ കുടുംബം തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഹൗസിലെത്തിയതിന് ശേഷം ബഷീര്‍ തെളിയിച്ചിരുന്നു.
ഇപ്പോഴിതാ ആദ്യ ഭാര്യയുമൊത്തുള്ള തന്റെ ഒന്‍പതാം വിവാഹ വാര്‍ഷികം രണ്ടാം ഭാര്യക്ക് ഒപ്പം ഒരുമിച്ച് ആഘോഷിച്ചിരിക്കുകയാണ് ബഷീര്‍ ബഷി.ഇതിന്റെ ചിത്രങ്ങളും, വീഡിയോയും ഇതിനോടകം തന്നെ സോസ് ഇഡിയയിൽ വൈറലായിക്കഴിഞ്ഞു. ബഷീർ ബാഷി തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ബഷീര്‍ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തിനു നിരവധി പേര്‍ ആശംസകളറിയിച്ചു.
തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ബഷീര്‍ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഭാര്യമാര്‍ക്കൊപ്പമുള്ള ബഷീറിന്റെ ടിക് ടോക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ആല്‍ബത്തിലൂടെയും മോഡലിങിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ താരമാണെങ്കിലും ഏഷ്യാനെറ്റിലെ ബിഗ് ബോസില്‍ എത്തിയതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. രണ്ടു ഭാര്യമാരാണ് ഇദ്ദേഹത്തിനുള്ളത്. സുഹാനയും മഷൂരയും. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ത്ഥിനിയാണ്.
https://www.facebook.com/Malayalivartha