സിനിമയുടെ ആവശ്യത്തിനായി കോട്ടയത്തെ ഹോട്ടൽ മുറിയിൽ റൂമെടുത്ത് കഞ്ചാവിൽ മുഴുകി; ദിലീപിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പോലീസിൽ അറിയിച്ചു... കഞ്ചാവ് കൈവശംവെച്ചതിന് യുവ സിനിമാ തിരക്കഥാകൃത്ത് ദിലീപ് അറസ്റ്റിൽ

നടി അശ്വതിക്ക് പിന്നാലെ കോട്ടയത്ത് കഞ്ചാവ് കൈവശംവെച്ചതിന് യുവ സിനിമാ തിരക്കഥാകൃത്ത് ദിലീപ് അറസ്റ്റിൽ. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ വിവരം ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലിലെത്തിയ കോട്ടയം വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്റെ പിടിയിലായത്. തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്. സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിന്റെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്.
https://www.facebook.com/Malayalivartha