മാരി കണ്ട് രജനികാന്തും കമല്‍ഹാസ്സനും വിളിച്ചു?: ആ കഥ ടൊവിനോ പറയുന്നു

സ്വന്തം പ്രയത്‌നവും കഴിവും കൊണ്ട് സിനിമയില്‍ എത്തുകയും അവിടെ സ്വന്തമായൊരു കസേരയുണ്ടാക്കി വിജയിച്ച് മുന്നേറുകയും ചെയ്യുന്ന യുവതാരമാണ് ടൊവിനോ. നായകനായും വില്ലനായും യുവതാരമായും കിട്ടുന്ന ഏതു വേഷവും മനോഹരമാക്കിയാണ് ടൊവിനോയുടെ യാത്ര. ഇപ്പോള്‍ ധനുഷിന്റെ വില്ലനായി മാരി 2വിലൂടെ തമിഴിനേയും ഞെട്ടിച്ചിരിക്കുകയാണ് ടൊവിനോ.
ഒരു അഭിമുഖത്തില്‍ തമിഴ് സിനിമാ അനുഭവത്തെക്കുറിച്ച് ടൊവിനോ മനസ്സു തുറന്നു. 'ഏറ്റവും നല്ല കഥാപാത്രത്തിനോടാണ് എനിക്ക് ഇഷ്ടം. ഒരു സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ നായകനെക്കാള്‍ വില്ലന്‍ നമ്മളെ ആകര്‍ഷിക്കും. പക്ഷെ നായകന്‍ എന്നും എപ്പോഴും നായകന്‍ തന്നെ ആണ്. ഏറ്റവും പ്രാധാന്യമുള്ള നല്ല കഥാപാത്രം ചെയ്യാനാണ് ആഗ്രഹം.
മാരിയുടെ ആദ്യ ഭാഗം ഒരുപാടു ഇഷ്ടമാണ് എനിക്ക്. ആ കഥാപാത്രവും ആ സിനിമയും ഇറങ്ങിയ കാലത്തു തന്നെ മനസ്സില്‍ കയറിയതുമാണ്. ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാറിലെ വിനോദ് എന്നയാളാണ് ഈ വേഷത്തെ കുറിച്ച് എന്നോട് പറയുന്നത്. അങ്ങനെ സംവിധായകന്‍ കഥ പറഞ്ഞു. എന്റെ കഥാപാത്രം പ്രാധാന്യമുള്ളതാണെന്നു അപ്പോഴാണ് മനസ്സിലായതു. പിന്നെ ധനുഷ് എന്ന നായകന്റെ വില്ലന്‍. അങ്ങനെ എല്ലാം ഒത്തു വന്നപ്പോള്‍ സമ്മതം മൂളി.' ടൊവിനോ പറയുന്നു.
മാരി കണ്ടിട്ട് ആരൊക്കെ വിളിച്ചു എന്ന ചോദ്യത്തിന്, 'രജനികാന്ത് വിളിച്ചു കമലഹാസന്‍ വിളിച്ചു എന്നൊക്കെ പറയണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ അവരാരും വിളിച്ചിട്ടില്ല. പടം ഇറങ്ങി കുറച്ചു ദിവസങ്ങള്‍ അല്ലെ ആയുള്ളൂ. ഒരുപാടു സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളും ഒക്കെ വിളിച്ചിരുന്നു അതു തന്നെ ധാരാളം' ടൊവിനോ പറഞ്ഞു. പ്രാധാന്യം തോന്നുന്ന, എന്നെ ആവശ്യപ്പെടുന്ന കഥാപാത്രമാണെങ്കില്‍ ഇനിയും വില്ലന്‍ വേഷങ്ങള്‍ ചെയ്യുമെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha