ഭാവി ഭര്‍ത്താവ് ഈ നടനെപ്പോലെയായിരിക്കണം; തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്

മലയാളിക്കു മാത്രമല്ല,തമിഴിലും തെലുങ്കിലും ഏറെ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ഒരറ്റചിത്രം നടിയുടെ കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കീര്‍ത്തി നായികയായ വിജയ് ചിത്രം സര്‍ക്കാരും മികച്ച കളക്ഷന്‍ നേടിയിരുന്നു.
തമിഴ് സിനിമാ ലോകത്ത് ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ വരുന്നത് കാരണം തിരക്കിലാണ് കീര്‍ത്തി സുരേഷ്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ബിഗ്ബജറ്റ് ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിന് വന്നുകൊണ്ടിരിയ്ക്കുന്നത്. സര്‍ക്കാര്‍, സാമി 2 എന്നിവയൊക്കെയാണ് അതില്‍ ചിലത്.
ഈ തിരക്കുകള്‍ക്കിടയില്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം പറഞ്ഞു. തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ പേര് പറഞ്ഞ ശേഷം, ഇവരില്‍ ആരെ പോലെ ഇരിക്കുന്ന വരനാണ് കീര്‍ത്തിയുടെ സങ്കല്‍പത്തിലുള്ളത് എന്നായിരുന്നു ചോദ്യം. ഒട്ടുമടിക്കാതെ കീര്‍ത്തി ആ ചോദ്യത്തിന് ഉത്തരം നല്‍കി.
വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ചിമ്പു, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരുടെ പേരുകളാണ് ഓപ്ഷനായി നല്‍കിയത്. ഒട്ടും ആലോചിക്കാതെ കീര്‍ത്തി സുരേഷ് പറഞ്ഞു, ഇളയദളപതി വിജയ് അല്ലെങ്കില്‍ ചിയാന്‍ വിക്രം എന്ന്. ഭൈരവ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളില്‍ വിജയ് യുടെ നായികയായിരുന്നു കീര്‍ത്തി. സാമി 2 വില്‍ വിക്രമിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha