അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഞ്ജലീന ജോളിയും?

ഹോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക് വരുമെന്ന് സൂചന. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താരം മത്സരിക്കാനാണ് സാധ്യതയെന്നും മാധ്യമങ്ങള്‍ പറയുന്നു. രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യത്തിന് 20 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഈ ചോദ്യം ഞാന്‍ പാടെ തള്ളിക്കളഞ്ഞേനെ എന്നായിരുന്നു ആഞ്ജലീനയുടെ മറുപടി.
എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥയെന്നും തന്നെ ആവശ്യമുള്ളിടത്ത് താന്‍ പോകുമെന്നും ആഞ്ജലീന കൂട്ടിച്ചേര്‍ത്തു. യു.എന്‍ അഭയാര്‍ത്ഥി സംഘടനയില്‍ ആഞ്ജലീന സജീവമായി ഇടപെടുന്നുണ്ട്. ലൈംഗികാതിക്രമം നേരിടുന്ന അഭയാര്‍ത്ഥികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ ആഞ്ജലീന നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണ്. യു.എസ് രാഷ്ട്രീയം, സോഷ്യല്‍ മീഡിയ, ലൈംഗിക അതിക്രമം, ആഗോള അഭയാര്‍ത്ഥി പ്രതിസന്ധികള്‍ എന്നിവയെ കുറിച്ചെല്ലാം ആഞ്ജലീന പരാമര്‍ശിച്ചു.
രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടിയുടെ ഉത്തരം ഇത്തരത്തിലായിരുന്നു: ഇരുപത് വര്‍ഷം മുന്‍പാണ് ഈ ചോദ്യം കേട്ടിരുന്നുവെങ്കില്‍ താന്‍ ചിരിച്ചു തള്ളുമായിരുന്നുവെന്ന് ആഞ്ജലീന പറഞ്ഞു. യു.എന്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. സര്‍ക്കാരുകള്‍ക്കൊപ്പവും സൈന്യത്തോടൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്.
ഒരു പദവിയും വഹിക്കാതെ തന്നെ നിരവധി പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഇടത്താണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ആഞ്ജലീന മറുപടി നല്‍കി.
മുപ്പതോ നാല്‍പതോ ഡമോക്രാറ്റുകള്‍ നാമനിര്‍ദ്ദേശം നല്‍കാന്‍ മത്സരിക്കുമ്പോള്‍ ആ പട്ടികയില്‍ താങ്കളുമുണ്ടാകട്ടെയെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ നന്ദി എന്ന് പറഞ്ഞ് ആഞ്ജലീന ചിരിച്ചു.
https://www.facebook.com/Malayalivartha