വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാഞ്ചനമാലയ്ക്ക് പാസ്‌പോര്‍ട്ട് കിട്ടി

കാഞ്ചന മാലക്ക് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാസ്‌പോര്‍ട്ട് കിട്ടി. കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയകഥയെ ആധാരമാക്കിയ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയില്‍ ആറ്റിലാണ്ടുപോയ പാസ്‌പോര്‍ട്ടല്ലെന്നു മാത്രം. കാഞ്ചനമാല രണ്ടുമാസം മുമ്പ് അപേക്ഷിച്ചതുപ്രകാരമുള്ള പാസ്‌പോര്‍ട്ടാണ് കഴിഞ്ഞദിവസം മുക്കം പോസ്റ്റ് ഓഫിസില്‍നിന്ന് സ്വീകരിച്ചത്. ബി.പി. മൊയ്തീനും കാഞ്ചനമാലയും തമ്മിലെ പ്രണയം പ്രതിസന്ധികളില്‍പെട്ടുലഞ്ഞപ്പോള്‍ ഇരുവരും കടല്‍ കടക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായി 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
കാഞ്ചനമാലയുടെ പാസ്‌പോര്‍ട്ടുമായി ബി.പി. മൊയ്തീന്‍ വരുന്ന വഴിയിലാണ് ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്തുംകടവില്‍ തോണി മറിഞ്ഞത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് ആഴ്ന്നു പോകുന്ന മൊയ്തീന്റെ കീശയില്‍ പാസ്‌പോര്‍ട്ടുമുണ്ടായിരുന്നു.
വിദേശത്ത് പല പരിപാടികളിലേക്കും ക്ഷണിക്കുന്നതിനാലാണ് യാത്രക്കായി കാഞ്ചനമാല ഇപ്പോള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.
"
https://www.facebook.com/Malayalivartha