അവിശ്വസനീയ മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്

വണ്ണം ഒരു ശാപമാകുമ്പോള്‍ അത് കുറയ്ക്കാന്‍ ശ്രമിച്ച് പാടുപെടുന്നവരാണ് അധികവും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കണമെങ്കില്‍ അസാമാന്യമായ നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടായിട്ടും നേരത്തേ പറഞ്ഞതുപോലെ നിശ്ചയദാര്‍ഢ്യം പോരെന്ന് സങ്കടപ്പെടുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് നീലച്ചിത്ര നായികയും മോഡലുമായ ജെന്ന ജെയിംസണിന്റെ ജീവിതം.
പോണ്‍' താരവും മോഡലും ഒക്കെയായി തിളങ്ങിനിന്ന ജെന്ന പ്രസവത്തോടെയാണ് അനിയന്ത്രിതമായ രീതിയില്‍ തടിച്ചുതുടങ്ങിയത്. പിന്നീട് കാഴ്ചയില്‍ തന്നെ പ്രായമേറെയായ ഒരു സ്ത്രീയെ പോലെയായി ജെന്ന. ഇതോടെയാണ് ശരീരത്തിനൊരു നിയന്ത്രണം വേണമെന്ന് ജെന്നയ്ക്ക് തോന്നിയത്.
ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കീറ്റോ ഡയറ്റ് പിന്തുടരാന്‍ ജെന്ന തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലോടെ ഡയറ്റ് ആരംഭിച്ചു.
ഒപ്പം സ്‌പെഷ്യല്‍ ട്രെയിനറുടെ കീഴില്‍ ചെറിയ വര്‍ക്കൗട്ടും. ആറ് മാസത്തിനുള്ളില്‍ ജെന്ന കുറച്ചത് 36 കിലോയോളം ഭാരമായിരുന്നു.
https://www.facebook.com/Malayalivartha