പ്രിയങ്കയുമായുള്ള അടുപ്പത്തോടെ നിക്കിന്റെ കാമുകി വല്ലാത്തൊരവസ്ഥയില്‍

ഹണിമൂണ്‍ ആഘോഷത്തിലാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനായും. നിരവധി താരങ്ങള്‍ പങ്കെടുത്ത ഈ വിവാഹത്തില്‍ നിക്കുമായി അടുത്ത ബന്ധമുള്ള പ്രശസ്ത ഗായിക ഡെമി ലൊവാറ്റോ പങ്കെടുത്തില്ല. അതിന്റെ കാരണം തിരയുകയാണ് ആരാധകര്‍.
ലോകമെമ്ബാടും ആരാധകരുള്ള ഗായികയാണ് ഡെമി ലവാറ്റോ. താരത്തിന്റെ ആല്‍ബങ്ങള്‍ എല്ലാം തന്നെ ശ്രദ്ധേയമാണ്. എന്നാല്‍ താരത്തെ നിക് ജോനാസ് വിവാഹത്തിനു ക്ഷണിച്ചില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയുമായുള്ള ബന്ധം പുറത്തു വന്ന നാള്‍ മുതല്‍ നിക്കുമായുള്ള ഡെമിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൂടാതെ ഈ കാലത്ത് ഡെമി മാരകമായി മയക്കുമരുന്നിന് അടിമയായിരുന്നതായും തുടര്‍ന്ന് ആഴ്ചകളോളം ചികിത്സയിലായതായും വാര്‍ത്ത വന്നിരുന്നു.
ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്ന ഡെമി നികുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.
വിവാഹ ദിനത്തില്‍ നിക് ജോനാസിനും പ്രിയങ്കാ ചോപ്രയ്ക്കും ആശംസകള്‍ അറിയിച്ച താരം നിക് ജോനാസിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha