ഭാര്യയുടെ പഴ്‌സ് പരിശോധിച്ചിട്ടില്ല, വസ്ത്രം മാറുമ്പോള്‍ പോലും വാതിലില്‍ തട്ടിയിട്ടേ അകത്ത് കയറൂ ; പ്രണയ രാജാവിന്റെ വാക്കുകൾ; ഏറ്റെടുത്ത് ആരാധകർ

ബഹുമാനമില്ലാത്തിടത്ത് പ്രണയം ഉണ്ടാവുകയില്ലെന്ന് ഇന്ത്യൻ സിനിമയുടെ പ്രണയ രാജാവായ ഷാരൂഖ്. ജീവിതത്തില്‍ ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്നും ബോളിവുഡിന്റെ പ്രണയ നായകൻ പറഞ്ഞു . ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അത് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
ബോളിവുഡിലെ മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുമ്പോഴാണ് വ്യക്തി ജീവിതത്തില്‍ അദ്ദേഹം പിന്തുടരുന്ന ചില കാര്യങ്ങളെക്കുറിച്ചും ഭാര്യയുമായും മക്കളുമായുള്ള കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ഷാരൂഖ് മനസ്സു തുറന്നത്.
പ്രണയ രാജാവിന്റെ വാക്കുകൾ ഇങ്ങനെ:-
ഞാന്‍ എന്റെ 21 വയസ്സുകാരനായ മകനു "ആളുകളോട് ബഹുമാനമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്.
മീ ടൂവിനെക്കുറിച്ചല്ല, മറിച്ച് അടിസ്ഥാനപരമായ ബഹുമാനത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെയും ഗൗരിയുടെയും വിവാഹം കഴിഞ്ഞിട്ട് 30 വര്‍ഷമായി. ഇതുവരെ ഞാന്‍ എന്റെ ഭാര്യയുടെ പഴ്‌സ് പരിശോധിച്ചിട്ടില്ല. അവള്‍ വസ്ത്രം മാറ്റുന്ന അവസരമാണെങ്കില്‍പ്പോലും മുറിയുടെ വാതില്‍ തട്ടിവിളിച്ചിട്ടേ അകത്തു പ്രവേശിക്കാറുള്ളൂ. അനുവാദത്തോടെ മാത്രമേ മകളുടെ മുറിയിലും പ്രവേശിക്കാറുള്ളൂ. അവര്‍ക്കറിയാം അത് ഞാന്‍ ആണെന്ന്. പക്ഷെ അത് അവരുടെ സ്വകാര്യ ഇടമാണ്. അവിടെ അനുവാദത്തോടെ പ്രവേശിക്കുന്നതാണ് ഉചിതം.''- ഷാരൂഖ് പറയുന്നു.
താന്‍ ജീവിതത്തില്‍ വിശ്വസിക്കുന്നത് മൂന്നു കാര്യങ്ങളാണെന്ന് അദ്ദേഹം പറയുന്നു. "ബഹുമാനം, ബഹുമാനം, ബഹുമാനം എന്നതാണ് ആ മൂന്നു കാര്യങ്ങള്‍. ബഹുമാനമില്ലാത്തിടത്ത് പ്രണയം ഒരിക്കലും ഉണ്ടാവില്ല. ബഹുമാനം എന്നാല്‍ സമത്വം എന്നാണ് ഞാന്‍ അര്‍ഥമാക്കുന്നത്. ഞാന്‍ എത്രമാത്രം ദുര്‍ബലനാണെന്ന് അറിയിക്കുകയും, കരുതല്‍ ആവശ്യപ്പെടുകയും തിരിച്ച് കരുതല്‍ നല്‍കുകയും ചെയ്യുന്നതാണ് എന്റെ രീതി. ഭാര്യയോടും സുഹൃത്തുക്കളോടും അങ്ങനെയാണ് ഞാന്‍ പെരുമാറുന്നത്"- ബോളിവുഡിന്റെ പ്രണയ നായകന്‍ വ്യക്തമാക്കി.
അതേസമയം, പ്രണയ രാജാവിന്റെ ഈ വാക്കുകൾ ഏറ്റുവാങ്ങിയിരിക്കുകയാണ് ആരാധകർ. ഇന്ത്യൻ സിനിമയിലെ ഇത്ര വലിയ സാന്നിധ്യമായിരിന്നിട്ടും ഇത്ര എളിമയോടെയാണ് അദ്ദേഹം വ്യക്തി ജീവിതത്തിൽ ജീവിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
https://www.facebook.com/Malayalivartha